ഗുണ്ടാത്തലവൻ ജയിലിനുള്ളിൽ െവടിേയറ്റ് മരിച്ചു
text_fieldsലക്നോ: ഉത്തർ പ്രദേശിലെ ബാഗ്പത് ജയിലിൽ ഗുണ്ടാത്തലവൻ വെടിയേറ്റ് മരിച്ചു. മുന്ന ബജ്രംഗി എന്നയാളാണ് മരിച്ചത്. ബജ്രംഗിെയ ഇന്ന് കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് കൊലപാതകം നടന്നത്.
സഹതടവുകാരനാണ് ബംജ്രംഗിക്ക് നേരെ നിറയൊഴിച്ചതെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിെല ആറരയോെടയായിരുന്നു സംഭവം. വെടിയേറ്റ് വീണ ഉടൻ ഇയാൾ മരിച്ചു. ഝാൻസിയിൽ നിന്ന് ബാഗ്പതിലേക്ക് കഴിഞ്ഞദിവസമാണ് ഇയാളെ കൊണ്ടു വന്നത്. ബി.ജെ.പി എം.എൽ.എയെ വധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് കോടതിയിൽ ഹാജരാക്കാനിരിക്കുകയായിരുന്നു.
സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ജയിൽ വാർഡനെ സസ്പെൻറ് ചെയ്തിട്ടുണ്ട്. ജയിലിനുള്ളിൽ ഇത്തരമൊരു സംഭവം നടന്നത് ഞെട്ടിപ്പിച്ചെന്നും സംഭവത്തിെൻറ ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ബജ്രംഗിക്ക് വധഭീഷണിയുണ്ടെന്നും വ്യാജ ഏറ്റുമുട്ടലിൽ ഇയാളെ കൊലപ്പെടുത്താൻ ഗുഢാലോചന നടക്കുന്നുണ്ടെന്നും ബംജ്രംഗിയുടെ ഭാര്യ മുഖ്യമന്ത്രിയോട് നേരത്തെ പരാതിപ്പെട്ടിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
