Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുണ്ടാ തലവൻ...

ഗുണ്ടാ തലവൻ ചന്ദ്രുവിന്റെ കൊലപാതകം:ഏഴ് പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
ഗുണ്ടാ തലവൻ ചന്ദ്രുവിന്റെ കൊലപാതകം:ഏഴ് പ്രതികൾ അറസ്റ്റിൽ
cancel
camera_alt

വൊണ്ടികൊപ്പയിൽ ഗുണ്ടാ തലവൻ ചന്ദ്രു കൊലക്കേസിൽ അറസ്റ്റിലായവർ

മൈസൂരു: വൊണ്ടികൊപ്പയിൽ ഗുണ്ടാ തലവൻ ചന്ദ്രു എന്ന ചന്തു(45) കൊല്ലപ്പെട്ട സംഭവത്തിൽ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു.കുവെമ്പു നഗറിലെ ആർ. യശ്വന്ത് എന്ന കർജൂറ (26), കടുവിനയിലെ എൻ. മഹേഷ്(23), മൈസൂരു വിനായക നഗറിലെ ആർ. പ്രീതം ഗൗഡ എന്ന ഹാലപ്പ (25), കെ.ജി. കൊപ്പൽ സ്വദേശികളായ എൻ. സുധീപ് (22), രാഘവേന്ദ്ര (21), വിനായക നഗറിലെ പ്രശാന്ത് (21), കുവെമ്പു നഗർ മൂന്നാം മൈലിലെ അരവിന്ദ് സാഗർ (26) എന്നിവരാണ് അറസ്റ്റിലായത്.

കൊല്ലപ്പെട്ട ചന്ദ്രു

എൽവാളിലെ ഫാം ഹൗസിൽ ചന്ദ്രുവിന്റെ മരണം ആഘോഷിക്കുന്ന വേളയിലാണ് പൊലീസ് പിടികൂടിയത്.കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് ചന്ദ്രുവിനെ മൂന്ന് ബൈക്കുകളിലായി എത്തിയ അക്രമി സംഘം വെട്ടിക്കൊന്നത്. കൃത്യം ചെയ്ത ശേഷം ജയ് ജയ് വിളിച്ച് സ്ഥലവിടുകയും ചെയ്തു.വി.വി.പുരം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gangster leader Chandru murder
News Summary - Gangster leader Chandru's murder: Seven accused arrested
Next Story