ഗുണ്ടാനേതാക്കളായ കാലാ ജഠെഡിക്കും അനുരാധ ചൗധരിക്കും ചൊവ്വാഴ്ച മിന്നുകെട്ട്; സുരക്ഷക്ക് 200ലേറെ പൊലീസുകാർ
text_fieldsന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ കാലാ ജഠെഡിയും(സന്ദീപ്) അനുരാധ ചൗധരിയും തമ്മിലുള്ള വിവാഹം മാർച്ച് 12ന് നടക്കും. ഡൽഹിയിലെ ദ്വാരകയിലെ സന്തോഷ് ഗാർഡനിലാണ് വിരുന്ന് നടക്കുക. സുരക്ഷക്കായി 200ലേറെ പൊലീസുകാരെയാണ് വിന്യസിക്കുക. ഡൽഹി പൊലീസ് ഉദ്യോഗസ്ഥരിൽ സ്പെഷ്യൽ സെൽ, ക്രൈംബ്രാഞ്ച്, ഹരിയാനയിലെ സി.ഐ.എ എന്നിവർ വിവാഹത്തിന് അണിനിരക്കും. ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ അടുത്ത കൂട്ടാളിയാണ്. ജയിലിൽ ഇവർക്ക് എല്ലാ സഹായങ്ങളും നൽകുന്നത് ബിഷ്‍ണോയി ആണ്.
തിഹാർ ജയിലിൽ കഴിയുന്ന കാലാ ജഠെടിക്ക് ഡൽഹി കോടതി കഴിഞ്ഞ ദിവസം പരോൾ അനുവദിച്ചിരുന്നു. പ്രതിക്ക് സുരക്ഷ ഒരുക്കാനും ഡൽഹി പൊലീസിനോട് നിർദേശിച്ചിരുന്നു.
ഡൽഹി, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 40 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് സന്ദീപ്. കൊലപാതകം, പണം തട്ടൽ, തട്ടിക്കൊണ്ടുപോകൽ എന്നിവയാണ് കേസുകൾ.
ഗുസ്തി താരം സാഗർ ധൻഖറിന്റെ കൊലപാതകത്തോടെയാണ് കുപ്രസിദ്ധി നേടിയത്. രാജസ്ഥാൻ സ്വദേശിയായ അനുരാധ ചൗധരിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മാഡം, മിൻസ്, റിവോൾവർ റാണി എന്നീ പേരുകളിലും ഇവർ അറിയപ്പെടുന്നുണ്ട്. ഇരകളെ വിരട്ടാനായി എ.കെ 47 തോക്ക് ഉപയോഗിക്കുന്നതിനാലാണ് റിവോൾവർ റാണി എന്ന പേര് വീണത്. കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദധാരിയായ അനുരാധ പങ്കാളിയുടെ തട്ടിപ്പിനിരയായതിന് പിന്നാലെയാണ് ക്രിമിനല്‍ സംഘങ്ങള്‍ക്കൊപ്പം ചേര്‍ന്നത്. 2020 മുതൽ അടുപ്പത്തിലാണ് സന്ദീപും അനുരാധയും. 2021ല്‍ നടന്ന ഡല്‍ഹി പോലീസിന്റെ മെഗാ ഓപ്പറേഷനിലാണ് രണ്ടുപേരും പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

