നാടകീയ പിന്തുടരലും ഏറ്റുമുട്ടലും; എസ്.ഐയെ വെടിവെച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഗാങ്സ്റ്റർ സിഡി മണി അറസ്റ്റിൽ
text_fieldsചെന്നൈ: പൊലീസിനെ വെടിവെച്ചശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഗാങ്സ്റ്റർ സിഡി മണി അറസ്റ്റിൽ. നാടകീയ പിന്തുടരലുകൾക്കും ഏറ്റുമുട്ടലിനും ശേഷമാണ് അറസ്റ്റ്. തമിഴ്നാട്ടിലെ പോരൂരിൽനിന്നാണ് ഇയാൾ അറസ്റ്റിലാകുന്നത്.
പത്തിലധികം കൊലപാതകം, നിരവധി തട്ടിക്കൊണ്ടുപോകൽ, 22 കവർച്ചകൾ എന്നീ കേസുകളിൽ പ്രതിയാണ് സിഡി മണി. നേരത്തേ സിനിമകളുടെ സിഡി വിൽപ്പനയുണ്ടായിരുന്നതിനാലാണ് സിഡി മണിയെന്ന പേര് വന്നത്.
പോരൂരിലെ റോഡിൽവെച്ച് മണിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എസ്.ഐ ബാലകൃഷ്ണനെ വെടിവെച്ചശേഷം പാലത്തിന് മുകളിൽനിന്ന് ചാടുകയായിരുന്നു. പാലത്തിന് മുകളിൽനിന്ന് ചാടിയതോടെ മണിയുടെ കൈകാലുകൾക്ക് പരിക്കേറ്റിരുന്നു. തുടർന്നാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്.
എസ്.ഐയുടെ തോളിന് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

