Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവംശനാശ ഭീഷണി നേരിടുന്ന...

വംശനാശ ഭീഷണി നേരിടുന്ന ഡോൾഫിനെ കൊന്നു; യു.പിയിൽ മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
Attacking Dolphin
cancel

ലഖ്​നോ: വംശനാശ ഭീഷണി നേരിട​ുന്ന ഡോൾഫിനെ വടിയും കോടാലിയും ഉപയോഗിച്ച്​ കൊലപ്പെട​ുത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ഡോൾഫിനെ ഉപദ്രവിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു.

ഡിസംബർ 31നാണ്​ കേസിനാസ്​പദമായ സംഭവം. വംശനാശ ഭീഷണി നേരിടുന്ന ഇനത്തിൽപ്പെട്ട ഡോൾഫിനെയാണ്​ യുവാക്കൾ ക്രൂരമായി കൊലപ്പെടുത്തിയത്​. വടികൊണ്ടും കോടാലികൊണ്ടും ഡോൾഫിനെ ആക്രമിച്ചതോടെ ഡോൾഫിന്‍റെ ശരീരത്തിൽനിന്ന്​ രക്തം വാർന്ന​ുപോകുന്നത്​ വിഡിയോയിൽ കാണാം. ഡോൾഫി​െന ഉപദ്രവിക്കുന്നത്​ കുറ്റകരമാണെന്ന്​ ഒരാൾ വിളിച്ചുപറയുന്നതും കേൾക്കാം. തുടർന്നും യുവാക്കൾ ഡോൾഫി​െന ​ആക്രമിക്കുകയും കൊല്ലുകയുമായിരുന്നു.

വിഡിയോ പ്രചരിച്ചതോടെ വനംവകുപ്പിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഡോൾഫിന്‍റെ ജഡം സമീപത്തെ കനാലിൽനിന്ന്​ കണ്ടെത്തി. തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ മൂ​ന്നു​േ​പരെ അറസ്റ്റ്​ ചെയ്യുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gangetic DolphinUttar Pradesh
News Summary - Gangetic Dolphin Beaten To Death In UP 3 Arrested As Video Goes Viral
Next Story