Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിലെ ഗംഗ...

യു.പിയിലെ ഗംഗ എക്സ്​പ്രസ്​വേയുടെ സിംഹഭാഗവും നിർമ്മിക്കുക അദാനി; കരാർ ഉറപ്പിച്ചു

text_fields
bookmark_border
യു.പിയിലെ ഗംഗ എക്സ്​പ്രസ്​വേയുടെ സിംഹഭാഗവും നിർമ്മിക്കുക അദാനി; കരാർ ഉറപ്പിച്ചു
cancel

ലഖ്​നോ: യു.പിയിൽ നിർമ്മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ അതിവേഗപാതകളിലൊന്നായി ഗംഗ എക്സ്​പ്രസ്​വേയുടെ സിംഹഭാഗവും നിർമ്മിക്കുക അദാനി ഗ്രൂപ്പ്​. ഇതിനുള്ള ധാരണപത്രം ഉത്തർപ്രദേശ്​ എക്സ്​പ്രസ്​വേ ഇൻഡസ്​ട്രിയൽ ഡെവലപ്​മെന്‍റ്​ അതോറിറ്റി അദാനി ഗ്രൂപ്പിന്​ നൽകി.

594 കിലോ മീറ്റർ നീളത്തിലാണ്​ എക്സ്​പ്രസ്​വേ ഒരുങ്ങുന്നത്​. ഇതിൽ ബുദാൻ മുതൽ പ്രയാഗ്​രാജ്​ വരെയുള്ള 464 കിലോ മീറ്റർ ദൂരമാണ്​ അദാനി ഗ്രൂപ്പ്​ നിർമ്മിക്കുക. ആകെ എക്സ്​പ്രസ്​വേയുടെ 80 ശതമാനവും അദാനിയായിരിക്കും നിർമ്മിക്കുക.ആറ്​ വരി എക്സ്​പ്രസ്​വേക്ക്​ മൂന്ന്​ ഘട്ടങ്ങളാണുള്ളത്​. ബുദാനിൽ നിന്ന്​ ഹാർദോയ്​​ വ​രെയുള്ള 151 കിലോ മീറ്റർ, ഹാർദോയ്​ മുതൽ ഉന്നാവ്​ വരെ 155.7 കിലോ മീറ്റർ, ഉന്നാവ്​ മുതൽ പ്രയാഗ്​രാജ്​ വരെയുള്ള 159 കിലോ മീറ്റർ എന്നിങ്ങനെയാണ്​ എക്സ്​പ്രസ്​വേയിലെ വിവിധ മേഖലകൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്​ എകസ്​പ്രസ്​വേക്ക്​ തറക്കല്ലിട്ടത്​. മീററ്റ്​, ബുലന്ദ്​ശഹർ, ഹാപുർ, അമോറ, ബുദാൻ, സാംഭൽ, ഹാർദോയ്​, ഷാജഹാൻപുർ, റായ്​ബറേലി, ഉന്നാവ്​ പ്രതാപ്​ഗ്രാഹ്​, പ്രയാഗ്​രാജ്​ എന്നീ സ്ഥലങ്ങളിലൂടെയാവും എക്സ്​പ്രസ്​വേ കടന്നു പോകുക. വ്യോമസേന വിമാനങ്ങൾക്ക്​ ഇറങ്ങാൻ എയർസ്​ട്രിപ്പും എക്സ്പ്രസ്​വേയിലുണ്ടാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adani
News Summary - Ganga Expressway: Adani Enterprises receives letter of award to develop 3 major stretches of largest expressway
Next Story