Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗാന്ധിമാരും വാദ്രമാരും...

ഗാന്ധിമാരും വാദ്രമാരും അഴിമതിയുടെ ‘ഫാമിലി പാക്കേജ്​’ -സ്​മൃതി ഇറാനി

text_fields
bookmark_border
smriti-irani
cancel

ന്യൂഡൽഹി: രാഹുൽഗാന്ധിക്കെതിരെ ആഞ്ഞടിച്ച്​ കേന്ദ്രമന്ത്രി സ്​മൃതി ഇറാനി. ഗാന്ധിമാരും വാദ്രമാരും അഴിമതിയുടെ ‘ഫാമിലി പാക്കേജ്​’ ആണെന്ന് സ്​മൃതി ഇറാനി ആരോപിച്ചു. ചില മാധ്യമവാർത്തകളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു രാഹുലിന െതിരെ സ്​മൃതിയുടെ കടന്നാക്രമണം. റോബർട്ട്​ വാ​ദ്ര ഭൂമി കുംഭകോണത്തി​​െൻറ ഒരു ഭാഗം മാത്രമാണെന്നും പിടിച്ചെടുത്ത രേഖകൾ ഇതാണ്​ തെളിയിക്കുന്നതതെന്നും സ്​മൃതി ഇറാനി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

രാഹുൽഗാന്ധിയും ആയുധ ഇടപാടുകാരൻ സഞ്​ജയ്​ ഭണ്ഡാരിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്​. അഴിമതിയുടെ യഥാർഥ മുഖമാണ്​ രാഹുൽഗാന്ധിയുടേത്​. ഇക്കാര്യങ്ങൾ രാഹുൽ വാർത്താസമ്മേളനം വിളിച്ചു​ചേർത്ത്​ വിശദീകരിക്കണമെന്നും സഞ്​ജയ്​ ഭണ്ഡാരിയുമായുള്ള ബന്ധത്തെ കുറിച്ച്​ വ്യക്തമാക്കണമെന്നും സ്​മൃതി പറഞ്ഞു.

കോൺഗ്രസ്​ കഴിഞ്ഞ 70 വർഷത്തോളമായി അഴിമതി മാത്രമാണ്​ രാജ്യത്തിന്​ നൽകിയത്​. ഗാന്ധി-വാദ്ര കുടുംബം രാജ്യത്തെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും സ്​മൃതി ഇറാനി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corruptionsmriti iranimalayalam newsVadraRahul Gandhi
News Summary - Gandhis and Vadras are family package of corruption, says Smriti Irani -india news
Next Story