Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ ഗൗതം ഗംഭീർ...

ഡൽഹിയിൽ ഗൗതം ഗംഭീർ ഡ്യൂപ്ലിക്കേറ്റ്​; വിവാദം

text_fields
bookmark_border
gambhir-duplicate
cancel

ന്യൂ​ഡ​ൽ​ഹി: ഈ​സ്​​റ്റ്​ ഡ​ൽ​ഹി​യി​ലെ ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി ഗൗ​തം ഗം​ഭീ​ർ പ്ര​ചാ​ര​ണ​ത്തി​ന്​ ഡ്യൂ​പ്ല ി​ക്കേ​റ്റ്​ സ്​​ഥാ​നാ​ർ​ഥി​യെ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന്​ ആ​രോ​പ​ണം. ആം ​ആ​ദ്​​മി പാ​ർ​ട്ടി നേ​താ​വും ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​നീ​ഷ്​ സി​സോ​ദി​യ​യാ​ണ്​ ചി​ത്ര​സ​ഹി​തം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

ചൂ​ട്​ താ​ങ്ങാ​നാ​കാ​ത്ത​തി​നാ​ൽ കാ​റി​ന​ക​ത്ത്​ എ.​സി​യി​ൽ ഇ​രി​ക്കു​ന്ന ഗം​ഭീ​റി​​െൻറ ചി​ത്ര​മാ​ണ്​ ട്വീ​റ്റ്​ ചെ​യ്​​ത​ത്. അ​തേ വാ​ഹ​ന​ത്തി​ൽ തൊ​പ്പി​വെ​ച്ച മ​റ്റൊ​രാ​ളാ​ണ്​ സ്​​ഥാ​നാ​ർ​ഥി​ക്കു​വേ​ണ്ടി ജ​ന​ങ്ങ​ളു​ടെ അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കു​ന്ന​തും തി​രി​ച്ച്​ അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​തും. സി​നി​മ​യി​ൽ സ്​​റ്റ​ണ്ടി​ന്​ ഡ്യൂ​പ്പു​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി കേ​ട്ടി​ട്ടു​ണ്ട്.

എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​ന്​ ഡ്യൂ​പ്​ ആ​ദ്യ​മാ​യി​രി​ക്കും -സി​സോ​ദി​യ പ​റ​ഞ്ഞു. ആ​പ്​ സ്​​ഥാ​നാ​ർ​ഥി ആ​തി​ഷി​ക്കെ​തി​രെ ബി.​ജെ.​പി ല​ഘു​ലേ​ഖ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്​ ക​ഴി​ഞ്ഞ​ദി​വ​സം വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഇ​തി​​െൻറ പേ​രി​ൽ ആ​തി​ഷി പൊ​ട്ടി​ക്ക​ര​യു​ക​യു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gautam gambhir
News Summary - gambhir-india news
Next Story