കോൺഗ്രസിനെതിരെ മാർച്ചിന് വിദ്യാർഥികളെ ഇറക്കി വിവാദം തുടങ്ങിയ ഗൽഗോത്തിയ
text_fieldsന്യൂഡൽഹി: സംഘ് പരിവാർ നിയന്ത്രണത്തിലുള്ള ഗ്രേറ്റർ നോയ്ഡയിലെ സ്വകാര്യ സർവകലാശാലയായ ഗൽഗോത്തിയ കോൺഗ്രസിന്റെ പ്രകടന പത്രികക്കെതിരെ അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്താൻ വിദ്യാർഥികളെ ജന്തർ മന്തറിൽ കൊണ്ടുവന്നാണ് ആദ്യമായി വാർത്തകളിലിടം പിടിക്കുന്നത്.
അന്ന് സമരത്തിനിറങ്ങിയ എന്താവശ്യത്തിനാണ് സമരമെന്ന് ചോദിച്ചപ്പോൾ വിദ്യർഥികൾക്ക് ആർക്കും ഉത്തരം പറയാനാകാതിരുന്ന വീഡിയോ വൈറലാകുകയും ചെയ്തു. ‘വിക്സിത് ഭാരത്’ എന്ന പേരിൽ കോൺഗ്രസ് ആസ്ഥാനത്തേക്ക് മാർച്ച് ചെയ്യാൻ വന്നതാണെണന്ന് പറഞ്ഞ വിദ്യാർഥികൾ ആദ്യം വോട്ട് വാങ്ങുമെന്നും പിന്നീട് ‘മംഗൾ സൂത്ര’ തട്ടുമെന്നുമെുള്ള പ്ലക്കാർഡുകളെല്ലാം ഉയർത്തിക്കാട്ടിയിരുന്നു.
എ.ഐ ഉച്ചകോടിയിൽ ചൈനീസ് റോബോഡോഗിന്റെ പിതൃത്വം ഏറ്റെടുത്ത് നാണം കെടുത്തിയ ഗൽഗോത്തിയ ദക്ഷിണ കൊറിയൻ കമ്പനിയിൽ നിന്ന് സോക്കർ ഡ്രോൺ പണം കൊടുത്ത് വാങ്ങി അത് തങ്ങൾ സ്വന്തം വികസിപ്പിച്ചതാണെന്ന് അവകാശപ്പെട്ട വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. റോബോഡോഗിൽ വിശദീകരണം നൽകിയ പ്രൊഫസർ നേഹ സിംഗ് തന്നെയാണ് ഡ്രോണിലും അവകാശവാദമുന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

