Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗെയിൽ വാതക പൈപ്പ്​...

ഗെയിൽ വാതക പൈപ്പ്​ ചോർന്നു; തീപടർന്ന്​ രണ്ടു​ സ്ത്രീകൾക്ക്​ പരിക്ക്

text_fields
bookmark_border
ഗെയിൽ വാതക പൈപ്പ്​ ചോർന്നു; തീപടർന്ന്​ രണ്ടു​ സ്ത്രീകൾക്ക്​ പരിക്ക്
cancel
camera_alt

എ​ച്ച്.​എ​സ്.​ആ​ർ ലേ ​ഔ​ട്ടി​ൽ ഗെ​യി​ൽ വാ​ത​ക പൈ​പ്പ്​ ചോ​ർ​ന്നു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ കേ​ടു​പാ​ട്​ പ​റ്റി​യ വീ​ട്​

ബംഗളൂരു: ഗെയിൽ പൈപ്​ലൈൻ ചോർന്ന്​ ബംഗളൂരുവിലെ രണ്ടു​ വീടുകളിൽ തീപിടിത്തം, രണ്ടു​ സ്ത്രീകൾക്ക്​ പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയാണ്​ എച്ച്​.എസ്​.ആർ ലേഔട്ടിലെ രണ്ടു വീടുകളിലെ അടുക്കളയിൽ തീ ഉണ്ടായത്​.

എച്ച്​.എസ്​.ആർ ലേഔട്ടിലെ സെവൻത്​ ഫേസിൽ ബാംഗ്ലൂർ വാട്ടർ സ​പ്ലൈ ആൻഡ്​ സീവേജ്​ ബോർഡിന്‍റെ അഴുക്കുചാൽ പണികൾ നടന്നിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പതിനും 9.30നും ഇടയിലായിരുന്നു ഇത്​. പണിക്കിടെയാണ്​ ഗെയിലിന്‍റെ വാതക വിതരണ പൈപ്പിന്​ കേടുപാട്​ ഉണ്ടായതെന്ന്​ പൊലീസ്​ പറഞ്ഞു. ​

സംഭവം അധികൃതരോട്​ പറയാതെ തൊഴിലാളികൾ കേടുപാടുണ്ടായ പൈപ്പ്​ മണ്ണുകൊണ്ട് മൂടുകയായിരുന്നു. ഇതിനെ തുടർന്നാണ്​ വാതകം ചോർന്നതും അടുക്കളകളിൽ തീ ഉണ്ടായതും. പരിക്കേറ്റ സ്ത്രീകൾ ചികിത്സയിലാണ്​. തീ​പി​ടി​ത്ത​ത്തി​ൽ വീ​ടു​ക​ളു​ടെ ജ​ന​ലു​ക​ള​ട​ക്കം ക​ത്തി. അ​ക​ത്തെ സാ​മ​ഗ്രി​ക​ളും ന​ശി​ച്ചി​ട്ടു​ണ്ട്. വിദഗ്ധസംഘം ചോർച്ച അടച്ചു. അഴുക്കുചാൽ പണി ഏറ്റെടുത്ത കരാറുകാരനെതിരെ പൊലീസ്​ കേസെടുത്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gale gas pipe line accident
News Summary - Gale gas pipe leaked; Two women were injured in the fire
Next Story