ഗഗൻയാൻ: ആളില്ലാ ദൗത്യത്തിന്റെ ക്രൂമൊഡ്യൂൾ പുറത്തിറക്കി
text_fieldsബംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി നടത്തുന്ന ആളില്ലാ പരീക്ഷണ ദൗത്യത്തിന് ക്രൂ മൊഡ്യൂൾ പുറത്തിറക്കി. ഐ.എസ്.ആർ.ഒയുടെ ബംഗളൂരുവിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിൽ നടന്ന ലിക്വിഡ് പെപ്പൽഷൻ സംവിധാനം കൂട്ടിച്ചേർക്കുന്ന പ്രക്രിയ വിജയകരമായതോടെയാണ് പരീക്ഷണപ്പറക്കലിന് സജ്ജമായ ക്രൂ മൊഡ്യൂൾ വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയിലേക്ക് അയച്ചത്.
മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ദൗത്യമാണ് ഗഗൻയാൻ.
ബഹിരാകാശ സഞ്ചാരികളെയും വഹിച്ചുള്ള പ്രധാന വിക്ഷേപണത്തിനുമുമ്പെ, ആളില്ലാതെ ക്രൂ മൊഡ്യൂളിനെ അയക്കാനാണ് ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നത്.

