Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി പ്രഭാവമില്ല;...

മോദി പ്രഭാവമില്ല; ഗഡ്​കരി കേന്ദ്രനേതൃത്വം ഏറ്റെടുക്കണമെന്ന്​​ ശിവസേന

text_fields
bookmark_border
മോദി പ്രഭാവമില്ല; ഗഡ്​കരി കേന്ദ്രനേതൃത്വം ഏറ്റെടുക്കണമെന്ന്​​ ശിവസേന
cancel

മുംബൈ: ലോക്​സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ ഒറ്റക്ക്​ വിജയം നേടാനാവില്ലെന്നും ജയിക്കാനുള്ള അവസരം പ്രധാനമ ന്ത്രി നരേന്ദ്രമോദി നഷ്​ടപ്പെടുത്തിയെന്നും ശിവസേന. 2014 ൽ മോദി തരംഗമാണ്​ പ്രവർത്തിച്ചത്​. അന്ന്​ കോൺഗ്രസിനെ പരാജയപ്പെടുത്തണമെന്ന്​ വോട്ടർമാർ തീരുമാനിച്ചിരുന്നു. എന്നാൽ ഇന്ന്​ ചിത്രം മാറി. അതേ സമയം ഛത്തീസ്ഗഢ്, മധ്യപ് രദേശ്, രാജസ്ഥാന്‍ തെരഞ്ഞെടുപ്പിലെ വിജയത്തോടെ രാഹുല്‍ ഗാന്ധി ശക്തനായി എന്നും ശിവസേന എം.പി സഞ്ജയ് റൗത്ത്​ സാമ്​നയിലെഴുതിയ ലേഖനത്തിൽ വ്യക്തമാക്കുന്നു.

മോദിയുടെ പ്രഭാവം മങ്ങികഴിഞ്ഞു. ഇൗ സാഹചര്യത്തിലും രാഹുൽ ഗാന്ധിയുടെ നേതൃത്വം മോദിയെ മറികടക്കുന്നില്ല. എങ്കിലും ജനപ്രീതിയും ബി.ജെ.പി സർക്കാറിനെതിരായ ജനവികാരവും മുതലെടുക്കാൻ രാഹുലിന്​ കഴിഞ്ഞിട്ടുണ്ട്​. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് പരാജയമുണ്ടായപ്പോള്‍ സ്വരം മാറ്റിയുള്ള നിതിൻ ഗഡ്കരിയുടെ പ്രതികരണം ബി.ജെ.പിക്കെതിരായ​ തരംഗമാണ്​ നിലവിലെന്നതി​​​െൻറ ആദ്യ സൂചനയാണ്. ആർ.എസ്​.എസിനും ബി.​ജെ.പിക്കും ഒരുപോലെ സ്വീകാര്യനായ നേതാവാണ്​ നിതിൻ ഗഡ്​കരി. 2019-ല്‍ തൂക്കുസഭയാണ് വരുന്നതെങ്കില്‍ നിതിന്‍ ഗഡ്കരിയെ പ്രധാനമന്ത്രിയാക്കാന്‍ ശിവസേന പിന്തുണക്കുമെന്നും സഞ്​ജയ്​ റൗത്ത്​ പറയുന്നു.

ഗഡ്കരി ദേശീയ അധ്യക്ഷനായിരുന്ന സമയത്ത് മോദിയും അമിത് ഷായും സംസ്ഥാന നേതാക്കള്‍ മാത്രമായിരുന്നു. എന്നാൽ പൂർത്തി ഗ്രൂപ്പ്​ അഴിമതി കേസിൽ നിരവധി ആരോപണങ്ങൾ ഗഡ്​കരിക്കെതിരെ ഉയർത്തിയാണ്​ രണ്ടാം തവണ അദ്ദേഹത്തിന്​ അധ്യക്ഷ സ്ഥാനം നിഷേധിച്ചത്​. ഒരു തവണകൂടി ഗഡ്കരി ഈ സ്ഥാനത്തേക്ക് വരികയാണെങ്കില്‍ മോദിയും അമിത് ഷായും ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് അപ്രത്യക്ഷമാകുമെന്നും റൗത്ത്​ അഭിപ്രായപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gadkarishiv senaLok SabhamBJPBJP
News Summary - Gadkari Waiting for Hung Lok Sabha in 2019': Shiv Sena - India news
Next Story