Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജി 7 ഉച്ചകോടിക്ക്​...

ജി 7 ഉച്ചകോടിക്ക്​ തുടക്കം: കോവിഡ്​ വാക്​സിൻ മുഖ്യ അജണ്ട

text_fields
bookmark_border
ജി 7 ഉച്ചകോടിക്ക്​ തുടക്കം: കോവിഡ്​ വാക്​സിൻ മുഖ്യ അജണ്ട
cancel

ലണ്ടൻ: കോവിഡ്​ വാക്​സിനും കാലാവസ്​ഥ വ്യതിയാനവും മുഖ്യ അജണ്ടയാക്കി ജി7 ഉച്ചകോടി ഇംഗ്ലണ്ടിലെ കോൺവാളിൽ തുടങ്ങി. 2022ഓ​െട കോവിഡ്​ ഉന്മൂലനം ലക്ഷ്യമിട്ട്​ ലോകവ്യാപകമായി 100 കോടി ഡോസ്​ വാക്​സിൻ നൽകാൻ ജി7 രാജ്യങ്ങൾ ധാരണയിലെത്തുമെന്നാണ്​ പ്രതീക്ഷ. ഇതിൽ പകുതി യു.എസ്​ നൽകണമെന്നാണ്​ ആവശ്യം.

ദരിദ്രരാജ്യങ്ങൾക്ക്​ 10 കോടി ഡോസ്​ ബ്രിട്ടൻ നൽകുമെന്ന്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ വ്യക്തമാക്കിയിരുന്നു. അഞ്ചു കോടി ഡോസ്​ ഏതാനും ആഴ്​ചകൾക്കകം നൽകും. ബാക്കിയുള്ളത്​ അടുത്ത വർഷത്തോടെ നൽകാനാണ്​ തീരുമാനമെന്നും ബോറിസ്​ ജോൺസൺ വ്യക്തമാക്കി. മഹാമാരി വേരോടെ പിഴുതെറിയാൻ മറ്റ്​ ജി 7 രാജ്യങ്ങളും അർഹമായി പങ്ക്​ നൽകണമെന്ന്​ യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ ആഹ്വാനം ചെയ്​തു.

വാക്​സിനേഷൻ ത്വരിതപ്പെടുത്തുന്നതി​െൻറ ഭാഗമായി 92 അവികസിത രാജ്യങ്ങൾക്ക്​ 50 കോടി ഡോസ്​ ഫൈസർ വാക്​സിൻ നൽകുമെന്ന്​ ബൈഡനും അറിയിച്ചിരുന്നു. ഈ മാസത്തിനകം എട്ടു കോടി വാക്​സിൻ നൽകുമെന്ന്​ ബൈഡൻ ഉറപ്പുപറഞ്ഞു. ലോകം മുഴുവനുള്ള ജനങ്ങൾക്ക്​ വാക്​സിൻ എത്തിക്കാനായാൽ 2022ഓടെ കോവിഡിനെ തുരത്താൻ കഴിയുമെന്ന്​ ബോറിസ്​ പ്രത്യാശ പ്രകടിപ്പിച്ചു. കാനഡ, ഫ്രാൻസ്​, ജർമനി, ഇറ്റലി, ജപ്പാൻ, യു.എസ്​, യു​.കെ രാജ്യങ്ങളിലെ ഭരണത്തലവന്മാരാണ്​ ഉച്ചകോടിക്കെത്തിയത്​.

യു.എസ്​-ബ്രിട്ടൻ ബന്ധം അനശ്വരം –ബോറിസ്​ ജോൺസൺ

ലണ്ടൻ: യു.എസും ബ്രിട്ടനും തമ്മിലുള്ള ബന്ധം അനശ്വരമായിരിക്കുമെന്ന്​​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ. ജി 7 ഉച്ചകോടിക്കിടെ യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡനുമായി കൂടിക്കാഴ്​ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ബോറിസ്​. ഇതാദ്യമായാണ്​ ഇരുവരും നേരിൽ കാണുന്നത്​. അറ്റ്​ലാൻറിക്കിന്​ കുറുകെ പുതിയ യാത്ര ഇടനാഴി തുറക്കുന്നതിനെ കുറിച്ച്​ ഇരുവരും ചർച്ചചെയ്​തു. ഇതി​െൻറ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid vaccineG7 meet
News Summary - G7 wealthy nations begin a three-day meeting in Cornwal
Next Story