ജി20 ഉച്ചകോടി: പ്രധാനമന്ത്രി ഇന്ന് പുറപ്പെടും
text_fieldsന്യൂഡൽഹി: ഇന്തോനേഷ്യയിലെ ബാലിയിൽ ചൊവ്വാഴ്ച ആരംഭിക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച പുറപ്പെടും. പ്രധാനമായും മൂന്നു സമ്മേളനങ്ങളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. ആരോഗ്യരംഗത്ത് ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ, മഹാമാരിക്കുശേഷമുള്ള സാമ്പത്തികപ്രതിസന്ധിയെ മറികടക്കൽ, ഭക്ഷ്യസുരക്ഷ എന്നീ വിഷയങ്ങളിൽ രാജ്യത്തിന്റെ നിലപാട് പ്രധാനമന്ത്രി സമ്മേളനത്തിൽ വിശദീകരിക്കും.
15, 16 തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ യു.എസ് പ്രസിഡൻറ് ജോ ബൈഡൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്, ബ്രിട്ടീഷ് പ്രധാന മന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തുടങ്ങിയവർ പങ്കെടുക്കും. വിവിധ ലോകനേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യ സെക്രട്ടറി വിനയ് കത്ര അറിയിച്ചു. ഇനി ഒരുവർഷത്തേക്ക് ജി20യുടെ അധ്യക്ഷസ്ഥാനം ഇന്ത്യക്കാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

