കോവിഡ് ബാധിച്ച് മരിച്ച പ്രതിശ്രുത വരന് വിവാഹദിവസം സംസ്കാരം
text_fieldsRepresentational Image
ബംഗളൂരു: കോവിഡ് മഹാമാരിയുടെ വേദനിപ്പിക്കുന്ന ഓർമയായി പ്രൃഥ്വിരാജ് എന്ന യുവാവിെൻറ ജീവിതം. 32 കാരനായ പ്രൃഥ്വിരാജിന്‍റെ ജീവൻ കോവിഡ് കവർന്നതോടെ മുൻനിശ്ചയിച്ച വിവാഹ ദിവസം സംസ്കാരം നടത്തേണ്ടി വരികയായിരുന്നു.
ചിക്കമകളൂരു കൊപ്പയിലെ ദേവരകുടിഗെ വില്ലേജ് സ്വദേശിയായ കെ. പ്രൃഥ്വിരാജ് 10 ദിവസം മുമ്പാണ് ബംഗളൂരുവിൽനിന്ന് മടങ്ങിയെത്തിയത്. വ്യാഴാഴ്ചയായിരുന്നു യുവാവിെൻറ വിവാഹം നിശ്ചയിച്ചിരുന്നത്.
എന്നാൽ, കോവിഡ് ബാധിതനായി ആരോഗ്യ സ്ഥിതി വഷളായ യുവാവിനെ മക്ഗൻ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിെച്ചങ്കിലും ചികിത്സ ഫലം കണ്ടില്ല. ബുധനാഴ്ച ഇയാൾ മരിച്ചു.
പ്രതിശ്രുത വരെൻറ അപ്രതീക്ഷിത മരണം ഗ്രാമത്തെ മുഴുവൻ ഞെട്ടിച്ചു. ഒടുവിൽ വിവാഹം നിശ്ചയിച്ച വ്യാഴാഴ്ച തന്നെ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം യുവാവിനെ സംസ്കരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

