Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ​േൻറത് അധികാരത്തിന്...

എ​േൻറത് അധികാരത്തിന് വേണ്ടിയുള്ള ലളിതയുദ്ധമല്ല ; രാഹുലിന്‍റെ കത്തിന്‍റെ പൂർണരൂപം

text_fields
bookmark_border
എ​േൻറത് അധികാരത്തിന് വേണ്ടിയുള്ള ലളിതയുദ്ധമല്ല ; രാഹുലിന്‍റെ കത്തിന്‍റെ പൂർണരൂപം
cancel

ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചുള്ള കത്ത് രാ ഹുൽ ഗാന്ധി പുറത്ത് വിട്ടു. ട്വിറ്ററിലൂടെയാണ് അദ്ദേഹം രാജിവിവരം അറിയിച്ചത്. കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ 2019 തെരഞ്ഞെടുപ്പിലെ പരാജയത്തിന് താൻ ഉത്തരവാദിയാണെന്ന് അദ്ദേഹം കുറിച്ചു.


കത്തിന്‍റെ പൂർണരൂപം:

സ്വന്തം മൂല്യങ്ങളും മാതൃകകളും നമ്മുടെ മനോഹര രാജ്യത്തി​​​​​െൻറ ജീവരക്​തമായി കരുതുന്ന കോൺഗ്രസ്​ പ്രസ്​ഥാനത്തി​നുവേണ്ടി സേവനമനുഷ്​ഠിക്കുന്നത്​ വലിയ ബഹുമതിയായി ഞാൻ കണക്കാക്കുന്നു. ഇങ്ങനെയൊരു അവസരം തന്നതിന്​ ഇൗ രാജ്യത്തോടും എ​​​​​െൻറ പ്രസ്​ഥാനത്തോടും അങ്ങേയറ്റത്തെ നന്ദിയും കടപ്പാടുമുണ്ട്​. എന്നാൽ, 2019ലെ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്​ കോൺഗ്രസ്​ അധ്യക്ഷനെന്ന നിലയിൽ ഞാൻ ഉത്തരവാദിയാണ്​. പാർട്ടിയുടെ മുന്നോട്ടുള്ള വളർച്ചക്ക്​ ഉത്തരവാദിത്വം നിർണായകമാണെന്ന്​ ഞാൻ കരുതുന്നു. ഇക്കാരണത്താലാണ്​ കോൺഗ്രസ്​ പ്രസിഡ​​​​​െൻറന്ന പദവിയിൽനിന്ന്​ ഞാൻ പടിയിറങ്ങുന്നത്​.

പാർട്ടിയെ കെട്ടിപ്പടുക്കുന്നതിന്​ കടുത്ത തീരുമാനങ്ങൾ ആവശ്യമുള്ള വേളയാണിത്​. 2019ലെ തെരഞ്ഞെടുപ്പിലെ തോൽവിക്ക്​ ഒ​േട്ടറെ പേർ ഉത്തരവാദിത്വം ഏൽക്കേണ്ടതുണ്ട്​. പാർട്ടി പ്രസിഡ​​​​​െൻറന്ന നിലയിൽ എ​​​​​െൻറ ഉത്തരവാദിത്വം അവഗണിച്ച്​ മറ്റുള്ളവരുടെ പേരിൽ കുറ്റം ചാരുന്നത്​ അനീതിയാകും. പാർട്ടിയിലെ എ​​​​​െൻറ സഹപ്രവർത്തകരിൽ പലരും അടുത്ത കോൺഗ്രസ്​ പ്രസിഡൻറിനെ ഞാൻ നാമനിർ​േദശം ചെയ്യണമെന്ന്​ ആവശ്യപ്പെടുന്നുണ്ട്​. സമ്പന്നമായ ചരിത്രവും പാരമ്പര്യവുമുള്ള നമ്മുടെ പാർട്ടി, ആദരാർഹമായ പ്രതാപങ്ങളുടെയും പോരാട്ടങ്ങളുടേതുമാണ്​. അത്തരമൊരു പാർട്ടിയെ നയിക്കാനുള്ള പുതിയൊരാളെ ഞാൻ തെരഞ്ഞെടുക്കുകയെന്നത്​ ഉചിതമല്ല. ധൈര്യവും സ്​നേഹവും ആത്​മാർഥതയുള്ള ഒരാളെ ഇൗ സ്​ഥാനത്തേക്ക്​ തെരഞ്ഞെടുക്കുകയെന്ന ഏറ്റവും മികച്ച തീരുമാനം പാർട്ടി എടുക്കുമെന്ന്​ ഞാൻ കരുതുന്നു. പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്ന ചുമതല ഒരു ഗ്രൂപ്പിനെ ഏൽപിക്കണമെന്ന്​ കോൺഗ്രസ്​ പ്രവർത്തക സമിതിയിലെ സഹപ്രവർത്തകരോട്​, രാജിവെച്ചയുടൻ ഞാൻ നിർദേശിച്ചിരുന്നു. അങ്ങനെയുള്ള നീക്കങ്ങൾക്കായി അവരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്​. സുഖകരമായ ഗതിമാറ്റത്തിനായി​ പൂർണപിന്തുണയോടെ ഞാൻ ഒപ്പമുണ്ടാകും.

രാഷ്​ട്രീയാധികാരത്തിനുവേണ്ടിയുള്ള ലളിതയുദ്ധമല്ല ഒരിക്കലും എ​േൻറത്​. ബി.ജെ.പിയോട്​ എനിക്ക്​ വെറുപ്പോ രോഷമോ ഇല്ല. എന്നാൽ, എ​​​​​െൻറ ശരീരത്തിലെ ജീവിക്കുന്ന ഒാരോ കോശവും ഇന്ത്യയെക്കുറിച്ചുള്ള അവരുടെ ആശയങ്ങളെ ചെറുത്തുകൊണ്ടിരിക്കുന്നു. അവരുടെ ആശയങ്ങളോട്​ നേരിട്ട്​ സംഘർഷത്തിലേർ​െപടുന്നതാണ്​ ഇന്ത്യയെക്കുറിച്ചുള്ള എ​​​​​െൻറ ധാരണകൾ എന്നതുകൊണ്ടാണ്​ അത്തരം പ്രതിരോധം ഉടലെടുക്കുന്നത്​. ഇതൊരു പു​തിയ യുദ്ധമല്ല, നമ്മുടെ മണ്ണിൽ ആയിരക്കണക്കിന്​ വർഷങ്ങളായിട്ടുള്ളതാണത്​. അവർ വിഭിന്നതകൾ കാണു​േമ്പാൾ ഞാൻ കാണുന്നത്​ സാമ്യങ്ങളാണ്​. അവർ വെറുപ്പ്​ കാണുന്നിടത്ത്​ ഞാൻ സ്​നേഹം കാണുന്നു​. അവർ ഭയക്കുന്നതിനെ ഞാൻ ആ​​​​​േശ്ലഷിക്കുകയാണ്​. ദശലക്ഷക്കണക്കിന്​ വരുന്ന എ​​​​​െൻറ പ്രിയപ്പെട്ട സഹപൗരന്മാരുടെ മനസ്സുകളിൽ ഇൗ സ്​നേഹനിർഭരമായ ആശയമാണ്​ പരന്നൊഴുകുന്നത്​. ഇൗ കരുണാർദ്രമായ ആശയത്തെയാണ്​ നമ്മൾ തീവ്രാഭിനിവേശത്തോടെ ​ചേർത്തുപിടിക്കേണ്ടത്​. നമ്മുടെ രാജ്യത്തിനും അതി​​​​​െൻറ വിലപ്പെട്ട ഭരണഘടനക്കുനേ​െരയുമുള്ള ആക്രമണങ്ങൾ, ഇൗ രാഷ്​ട്രത്തി​​​​​െൻറ ഉൗടുംപാവും നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്​. അതിനെതിരായ പോരാട്ടത്തിൽനിന്ന്​ ഒരുതരത്തിലും ഞാൻ പിന്നോട്ടുപോകില്ല. കോൺഗ്രസ്​ പാർട്ടിയുടെ വിശ്വസ്​തനായ പോരാളിയും ഇൗ മണ്ണി​​​​​െൻറ മകനുമാണ്​ ഞാൻ. ഇന്ത്യയെ സേവിക്കാനും സംരക്ഷിക്കാനും അവസാന ശ്വാസംവരെ ഞാനുണ്ടാകും.
കടുത്തതും മഹിതവുമായ ഒരു തെരഞ്ഞെടുപ്പിലാണ്​ നമ്മൾ മത്സരിച്ചത്​. ഇന്ത്യയിലെ ജനങ്ങൾക്കും പ്രദേശങ്ങൾക്കും സമുദായങ്ങൾക്കുമിടയിലെ സാഹോദര്യം, സഹിഷ്​ണുത, ആദരവ്​ തുടങ്ങിയവയിലൂന്നിയായിരുന്നു നമ്മുടെ പ്രചാരണം.

പ്രധാനമന്ത്രി, ആർ.എസ്​.എസ്​, അവർ നിയന്ത്രണത്തിൽ നിർത്തിയ സ്​ഥാപനങ്ങൾ എന്നിവക്കെതിരെയെല്ലാം വ്യക്​തിപരമായിത്തന്നെ ഞാൻ പോരാടി. ഇന്ത്യയെ സ്​നേഹിക്കുന്നതു കൊണ്ടായിരുന്നു ആ പോരിന്​ ഞാൻ മുന്നിട്ടിറങ്ങിയത്​. ഇൗ രാജ്യത്തി​​​​​െൻറ അടിസ്​ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു ആ പോരാട്ടം. ഇടക്ക്​ തീർത്തും ഒറ്റക്കു​തന്നെയാണ്​ ഞാൻ നിലയുറപ്പിച്ചത്​. അതിൽ അങ്ങേയറ്റം അഭിമാനിക്കുകയും ചെയ്യുന്നു. പാർട്ടിയുടെയും നമ്മുടെ പ്രവർത്തകരുടെയും അർപ്പണ ബോധവും ആവേശവും എനിക്ക്​ ഒരുപാട്​ പാഠങ്ങളാണ്​ സമ്മാനിച്ചത്​.

സ്വതന്ത്രവും നീതിയുക്​തവുമായ തെര​െഞ്ഞടുപ്പ്​ രാജ്യത്തെ സ്​ഥാപനങ്ങളുടെ നിഷ്​പക്ഷതക്ക്​ ആവശ്യമാണ്​. സ്വതന്ത്രമായ മാധ്യമ മേഖല, സ്വതന്ത്രമായ നീതിന്യായ വ്യവസ്​ഥ, നിഷ്​പക്ഷവും വസ്​തുനിഷ്​ഠവുമായ പ്രവർത്തനം മുൻനിർത്തിയുള്ള സുതാര്യമായ തെരഞ്ഞെടുപ്പ്​ കമീഷൻ എന്നിവയൊക്കെ നീതിപൂർവകമായ തെരഞ്ഞെടുപ്പിന്​ അനിവാര്യമാണ്​. സാമ്പത്തിക സ്രോതസുകൾക്കുമേൽ ഒരു പാർട്ടി സമ്പൂർണ കുത്തക സ്​ഥാപിച്ചിരിക്കുന്ന അവസ്​ഥയിൽ തെരഞ്ഞെടുപ്പ്​ സ്വതന്ത്രമായിരിക്കില്ല. 2019 തെരഞ്ഞെടുപ്പിൽ ഒരു രാഷ്​ട്രീയ പാർട്ടി​േയാടല്ല നമ്മൾ ഏറ്റുമുട്ടിയത്​. രാജ്യത്ത്​ പ്രതിപക്ഷത്തിനെതിരായി അണിനിരന്ന മുഴുവൻ സംവിധാനങ്ങളോടും സ്​ഥാപനങ്ങളോടുമാണ്​. നമ്മുടെ മഹത്തായ സ്​ഥാപന നിഷ്​പക്ഷത ഇന്ത്യയിൽ അവശേഷിക്കുന്നില്ലെന്ന്​ പൂർണാർഥത്തിൽ ഇപ്പോൾ വെളിപ്പെട്ടുകഴിഞ്ഞിരിക്കുന്നു. രാജ്യത്തി​​​​​െൻറ ഭരണഘടനാ സ്​ഥാപനങ്ങളെ കൈപ്പിടിയിലൊതുക്കുകയെന്ന ആർ.എസ്​.എസി​​​​​െൻറ ലക്ഷ്യം പൂർണമായിരിക്കുകയാണ്​. നമ്മുടെ ജനാധിപത്യം മൗലികമായി ദുർബലമായിരിക്കുന്നു. ഇനിയങ്ങോട്ടുള്ള പ്രധാന അപകടം, രാജ്യത്തി​​​​​െൻറ ഭാവി നിർണയിക്കുന്നയെന്നതിൽനിന്ന്​ മാറി തെര​െഞ്ഞടുപ്പുകൾ കേവല നടപടികൾ മാത്രമായി ഒതുങ്ങുമെന്നതാണ്​.

ഇൗ അധികാര ലബ്​ധി സങ്കൽപങ്ങൾക്കുമപ്പുറത്തെ തലത്തിലുള്ള അക്രമങ്ങളും വേദനകളും ഇന്ത്യക്ക്​ സമ്മാനിക്കും. കർഷകർ, തൊഴിൽരഹിതരായ യുവത, വനിതകൾ, ആദിവാസികൾ, ദലിതുകൾ, ന്യൂനപക്ഷങ്ങൾ എന്നിവരായിരിക്കും ഏറ്റവുമധികം അനുഭവിക്കാൻ പോകുന്നത്​. നമ്മുടെ സമ്പദ്​ ഘടനയും രാജ്യ​ത്തി​​​​​െൻറ പ്രതിച്​ഛായയും തകർരും. പ്രധാനമന്ത്രിയുടെ വിജയം അ​േദ്ദഹത്തിനെതിരായ അഴിമതിയാരോപണങ്ങളുടെ വ്യാപ്​തി​ ഇല്ലാതാക്കാൻ പോന്നതല്ല. ഏതറ്റംവരെ പണവും പ്രചാരണവും കൊണ്ട്​ മൂടിയാലും സത്യത്തി​​​​​െൻറ വെളിച്ചത്തെ മൂടിവെക്കാനാവില്ല.

രാജ്യം അതി​​​​​െൻറ സ്​ഥാപനങ്ങളെ വീണ്ടെടുക്കാനും പനരുജ്ജീവിപ്പിക്കാനും ഒന്നിച്ചുനിൽ​ക്കേണ്ട സന്ദർഭമാണിത്​. ഇൗ പുനരുജ്ജീവനത്തി​​​​​െൻറ ഉപകരണമെന്നത്​ കോൺഗ്രസ്​ പാർട്ടിയാണ്​. ഇൗ സുപ്രധാന ലക്ഷ്യം കൈവരിക്കാൻ കോൺഗ്രസ്​ അതിനനുസരിച്ച്​ ആകപ്പാടെ മാറേണ്ടതുണ്ട്​. ഇന്ന്​ ബി.​ജെ.പി ഇന്ത്യൻ ജനതയുടെ ശബ്​ദം തകർത്തുകൊണ്ടിരിക്കു​േമ്പാൾ അവയെ പ്രതിരോധിക്കേണ്ടത്​ കോൺഗ്രസി​​​​​െൻറ കടമയാണ്​. ഇന്ത്യ ഒരിക്കലും ഏക ശബ്​ദത്തി​േൻറതല്ല. അത്​ ഇക്കാലമത്രയും ഇനിയങ്ങോട്ടും ഒരുപാട്​ ശബ്​ദങ്ങളുടെ സിംഫണിയാണ്​. അതാണ്​ ഭാരത്​ മാതാ എന്നതി​​​​​െൻറ യഥാർഥ സത്തയും.

രാജ്യത്തിനകത്തും പുറത്തുംനിന്ന്​ പിന്തുണയറിയിച്ച്​ കത്തുകളും സന്ദേശങ്ങളുമയച്ച പരസഹസ്രം ഇന്ത്യക്കാർക്ക്​ ഞാൻ നന്ദി പറയുകയാണ്​. കോൺഗ്രസി​​​​​െൻറ ആശയങ്ങൾ ഉയർത്തിപ്പിടിച്ചുള്ള പോരാട്ടം തീർച്ചയായും എല്ലാവിധ ശക്​തിയോടെയും ഞാൻ തുടരും. എ​​​​​െൻറ സേവനവും ഉപദേശനിർദേശങ്ങളും ആവശ്യമായി വരുന്ന സന്ദർഭങ്ങളിലൊക്കെ ഞാൻ പാർട്ടിക്കൊപ്പുമുണ്ടാകും. കോൺഗ്രസി​​​​​െൻറ ആശയത്തെ പിന്തുണക്കുന്നവർ, പ്രത്യേകിച്ച്​ അർപണബോധമുള്ള, പ്രിയപ്പെട്ട പ്രവർത്തകർ..നമ്മുടെ ശോഭനമായ ഭാവിയിൽ എനിക്ക്​ പൂർണ വിശ്വാസമുണ്ട്​. നിങ്ങളോട്​ പറഞ്ഞറിയിക്കാനാവാത്ത സ്​നേഹവുമുണ്ട്​. അധികാരം കൈയൊഴ​ിയാൻ ആരും തയാറാകാത്തത്​ ഇന്ത്യയിലെ ഒരു രീതിയായി മാറിക്കഴിഞ്ഞു.

എന്നാൽ, അധികാരത്തിലേക്കുള്ള അഭിവാഞ്​ചയെ ത്യജിക്കാതെ നമുക്ക്​ എതിരാളികളെ തോൽപിക്കാനാവില്ല. ആശയപരമായി ആഴമേറിയ പോരാട്ടമാണ്​ നാം നടത്തേണ്ടത്​. ഞാൻ പിറന്നത്​ കോൺഗ്രസുകാരനായാണ്​. ഇൗ പാർട്ടി എന്നും എന്നോടൊപ്പമുണ്ട്​. എ​​​​​െൻറ ജീവരക്​തമാണിത്​. എന്നും അതങ്ങനെയായിരിക്കുകയും ചെയ്യും.

- ജയ്​ഹിന്ദ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam newsindia newsRahul Gandhi
News Summary - Full Text Of rahul Gandhi's Resignation Letter-India News
Next Story