Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
UP Lockdown
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വ്യാപനം:...

കോവിഡ്​ വ്യാപനം: യു.പിയിൽ നാളെ മുതൽ ലോക്​ഡൗൺ

text_fields
bookmark_border

ലഖ്​നോ: ഉത്തർപ്രദേശിൽ കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വെള്ളിയാഴ്ച മുതൽ ലോക്​ഡൗൺ. വെള്ളിയാഴ്ച വൈകിട്ട്​ മുതൽ ചൊവ്വാഴ്ച രാവിലെ ഏഴുമണിവരെയാണ്​ ലോക്​ഡൗണെന്ന്​ വാർത്താ ഏജൻസിയായ എ.എൻ.ഐ റി​േപ്പാർട്ട്​ ചെയ്​തു.

യു.പിയിൽ ബുധനാഴ്ച 266 പേർക്ക്​ കോവിഡ്​ മൂലം ജീവൻ നഷ്​ടമായിരുന്നു. 29,824 കോവിഡ്​ കേസുകളാണ്​ ബുധനാഴ്ച റിപ്പോർട്ട്​ ചെയ്​തത്​. ഇതോടെ രോഗബാധിതരുടെ എണ്ണം 11,82,848 ആയി. മരണസംഖ്യ 11,943ഉം. 3,00,041 പേരാണ്​ കോവിഡ്​ ബാധിച്ച്​ ചികിത്സയിലുള്ളത്​. ഇതോടെയാണ്​ ലോക്​ഡൗൺ ഏർപ്പെടു​ത്താനുള്ള തീരുമാനം.

നേരത്തേ യു.പിയിൽ സർക്കാർ വാരാന്ത്യ ലോക്​ഡൗൺ ഏർപ്പെടുത്തിയിരുന്നു. രാത്രി കർഫ്യൂവിന്​ പുറമെയായിരുന്നു വാരാന്ത്യ ലോക്​ഡൗൺ​. അലഹബാദ്​ ഹൈകോടതിയുടെ നിർദേശം ചോദ്യം ചെയ്​ത്​ യോഗി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിന്​ പിന്നാലെയായിരുന്നു ഇത്​. അലഹബാദ്​, ലഖ്​നോ, വാരാണസി, കാൺപുർ, ഗൊരഖ്​പുർ തുടങ്ങിയ നഗരങ്ങളിൽ ലോക്​ഡൗൺ ഏർപ്പെടുത്തണമെന്നായിരുന്നു നിർദേശം. എന്നാൽ ഇതിനെതിരെ യോഗി സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LockdownUP CovidCorona VirusUttar Pradesh
News Summary - Full lockdown in Uttar Pradesh from tomorrow
Next Story