Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടകയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ വേണ്ടിവരും -യെദിയൂരപ്പ

text_fields
bookmark_border
Yediyurappa
cancel

ബം​ഗളൂരു: ‍കോവിഡ് രൂക്ഷമാകുന്നതിനാൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന സൂചന നൽകി കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ. ജനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സമ്പൂർണ്ണ ലോക്ക്ഡൗൺ വിഷയത്തിൽ രണ്ടു ദിവസത്തിനകം തീരുമാനമെടുക്കും. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് യെദിയൂരപ്പ ഇക്കാര്യങ്ങൾ പറഞ്ഞത്. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ലോക്ക്ഡൗൺ അനിവാര്യമാണെന്ന് വി​ദ​ഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 49,058 കോവിഡ് കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്. കേസുകൾ വർധിക്കുന്നതിൽ മഹാരാഷ്ട്രക്ക് തൊട്ടുപിന്നിലാണ് കർണാടകയുടെ സ്ഥാനം. ബുധനാഴ്ച മാത്രം 50,000 കൊവിഡ് ബാധിതരാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lockdown, Karnataka, Yediyurappa
Next Story