Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Munawar Faruqui
cancel
Homechevron_rightNewschevron_rightIndiachevron_right'ജുഡീഷ്യറിയിൽ പൂർണ...

'ജുഡീഷ്യറിയിൽ പൂർണ വിശ്വാസം'; ഹാസ്യാവതാരകൻ മുനവർ ഫാറൂഖി ജയിൽ മോചിതനായി

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായെയും ഹിന്ദു ദൈവങ്ങളെയും അവഹേളിച്ചുവെന്ന്​ ആരോപിച്ച്​ അറസ്റ്റ്​ ചെയ്​ത സ്റ്റാൻഡ്​ അപ്​ കൊമേഡിയൻ മുനവർ ഫാറൂഖി ജയിൽ മോചിതനായി. ശനിയാഴ്ച രാത്രി 11 മണിയോടെയാണ്​ മധ്യപ്രദേശ്​ ഇന്ദോർ ജയിലിൽനിന്ന്​ അദ്ദേഹം മോചിതനാകുന്നത്​.

സുപ്രീം കോടതിയാണ് വെള്ളിയാഴ്ച​ മുനവർ ഫാറൂഖിക്ക്​ ജാമ്യം അനുവദിച്ചത്​. മുനവർ ഫാറൂഖിയുടെ ജയിൽ മോചനം വൈകിപ്പിക്കാനും ശ്രമം നടന്നു. ഉത്തരവിന്‍റെ പകർപ്പ്​ ലഭിച്ചില്ലെന്ന്​ കാട്ടി മധ്യപ്രദേശ്​ പൊലീസ്​ മോചനം വൈകിപ്പിക്കുകയായിരുന്നു. തുടർന്ന്​ സുപ്രീംകോടതിയിലെ മുതിർന്ന ജഡ്​ജി ഇന്ദോറിലെ ചീഫ്​ മെട്രോപൊളിറ്റർ മജിസ്​ട്രേറ്റിനെ ടെലിഫോണിൽ ബന്ധപ്പെട്ട ശേഷം ജയിൽ മോചിതനാക്കുകയായിരുന്നു.

​കേസ്​ കോടതിയുടെ പരിധിയിലാണുള്ളതെന്നും ജുഡീഷ്യറിയിൽ പൂർണ വിശ്വാസമുണ്ടെന്നും ജയിൽ മോചിതനായ ശേഷം മുനവർ ഫാറൂഖി പ്രതികരിച്ചു. ഈ സമയത്ത്​ കൂടുതൽ കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം എൻ.ഡി.ടി.വിയോട്​ പറഞ്ഞു. അർധരാത്രിതന്നെ അദ്ദേഹം മുംബൈയിലേക്ക്​ തിരിച്ചു.

വെള്ളിയാഴ്ചയാണ്​ ഫാറൂഖിക്ക്​ സുപ്രീംകോടതി ജാമ്യം അനുവദിക്കുന്നത്​. മധ്യപ്രദേശ്​ ഹൈകോടതി നേരത്തേ ഇദ്ദേഹത്തിന്​ ജാമ്യം നിഷേധിച്ചിരുന്നു. മുനവർ ഫാറൂഖിക്കെതിരെ തെളിവുകൾ നിരത്താനോ കേസ്​ ഡയറി ഹാജരാക്കാനോ പൊലീസിന്​ കഴിയാതെയിരുന്നിട്ടും ജാമ്യം നിഷേധിക്കുകയായിരുന്നു.

ഹാസ്യപരിപാടിക്കിടെ ഹിന്ദുദൈവങ്ങളെയും അമിത്​ ഷായെയും അപമാനിച്ചുവെന്നാണ്​ മുനവർ ഫാറൂഖിക്കെതിരായ പരാതി. ബി.ജെ.പി എം.എൽ.എയുടെ മകനായ ഏകലവ്യ സിങ്​ ഗൗറാണ്​ ​പരാതി നൽകിയത്​. തുടർന്ന്​ ജനുവരി ഒന്നിന്​ ഇദ്ദേഹത്തെ അറസ്റ്റ്​ ചെയ്യുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Munawar FaruquiIndore Jail
News Summary - Full Faith In Judiciary Comic Munawar Faruqui Walks Out Of Indore Jail
Next Story