Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പ് കമീഷണർമാരുടെ മുഴുവൻ വിവരങ്ങളും നൽകിയില്ല -സുപ്രീംകോടതി

text_fields
bookmark_border
supreme court of india
cancel

ന്യൂ​ഡ​ൽ​ഹി: ര​ണ്ട് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​മാ​രെ നി​യ​മി​ച്ച​ത് സ്റ്റേ ​ചെ​യ്യാ​തി​രു​ന്ന സു​പ്രീം​കോ​ട​തി, നി​യ​മ​ന​ത്തി​നാ​യി കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. മൂ​ന്നം​ഗ സെ​ല​ക്ട് ക​മ്മി​റ്റി​യി​ലെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും ക​മീ​ഷ​ണ​ർ​മാ​രു​ടെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും വി​ശ​ദാം​ശ​ങ്ങ​ളും ല​ഭ്യ​മാ​ക്കി​യി​​ല്ലെ​ന്ന് ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ബെ​ഞ്ച് കു​റ്റ​പ്പെ​ടു​ത്തി. വ്യാ​ഴാ​ഴ്ച സ്റ്റേ ​അ​നു​വ​ദി​ക്കാ​തി​രു​ന്ന സു​പ്രീം​കോ​ട​തി ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​പ്പെ​ടു​വി​ച്ച ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ഴി​വു വ​ന്ന ത​സ്തി​ക​ക​ളി​ലേ​ക്ക് ര​ണ്ട് ക​മീ​ഷ​ണ​ർ​മാ​രെ നി​യ​മി​ച്ച​ത് സ്റ്റേ ​ചെ​യ്താ​ൽ 2024ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​താ​ള​ത്തി​ലാ​ക്കു​മെ​ന്ന് പ​റ​ഞ്ഞ ശേ​ഷ​മാ​ണ്, എ​ങ്കി​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​ക്ര​മം പാ​ലി​ക്കാ​ത്ത​ത് ചോ​ദ്യം ചെ​യ്ത​ത്. നി​ർ​ണാ​യ​ക​മാ​യ ര​ണ്ട് ഭ​ര​ണ​ഘ​ട​ന പ​ദ​വി​ക​ളി​ലേ​ക്ക് ന​ട​ത്തി​യ നി​യ​മ​ന​പ്ര​ക്രി​യ​യി​ൽ ത​ങ്ങ​ൾ ക​ടു​ത്ത ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണെ​ന്ന് ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ആ ​പ​ദ​വി​ക​ളി​ലേ​ക്ക് നി​ർ​ദേ​ശി​ക്ക​​പ്പെ​ടു​ന്ന​വ​രു​ടെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും വി​ശ​ദാം​​ശ​ങ്ങ​ളും സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യി​ലെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ൾ​ക്കും ന​ൽ​ക​ണ​മെ​ന്നും ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Supreme CourtLok Sabha Elections 2024Election Commissioners
News Summary - Full details of Election Commissioners not given says Supreme Court
Next Story