Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ധന നികുതി:...

ഇന്ധന നികുതി: ധനമന്ത്രി കെ.എൻ ബാലഗോപാലിനെ പിന്തുണച്ച്​ പി.ചിദംബരം

text_fields
bookmark_border
ഇന്ധന നികുതി: ധനമന്ത്രി കെ.എൻ ബാലഗോപാലിനെ പിന്തുണച്ച്​ പി.ചിദംബരം
cancel

ന്യൂഡൽഹി: ഇന്ധനനികുതിയിൽ സംസ്ഥാന സർക്കാറിനെതിരെ പ്രതിപക്ഷം സമരം ശക്​തമാക്കുന്നതിനിടെ ധനമന്ത്രി കെ.എൻ ബാലഗോപാലിനെ പിന്തുണച്ച്​ കോൺഗ്രസ്​ നേതാവ്​ പി.ചിദംബരം. ട്വിറ്ററിലാണ്​ ധനമന്ത്രിയെ പിന്തുണച്ച്​ പി.ചിദംബരം രംഗത്തെത്തിയത്​. ഇന്ധനികുതിയുമായി ബന്ധപ്പെട്ട്​ കേരള ധനമന്ത്രി ചില കണക്കുകൾ പുറത്ത്​ വിട്ടിട്ടുണ്ടെന്ന്​ പറഞ്ഞാണ്​ ചിദംബരത്തിന്‍റെ ട്വീറ്റ്​ തുടങ്ങുന്നത്​.

ഈ കണക്കുകളിൽ വിയോജിപ്പുണ്ടെങ്കിൽ കേന്ദ്രധനമന്ത്രി അത്​ അറിയിക്കണം. 2020-21ൽ എക്​സൈസ്​ ഡ്യൂട്ടി, സെസ്​, അഡീഷണൽ എക്​സൈസ്​ ഡ്യൂട്ടി എന്നിവയായി 3,72,000 കോടി രൂപ കേന്ദ്രസർക്കാർ പിരിച്ചെടുത്തിട്ടുണ്ടെന്ന്​ വ്യക്​തമായന്നൊണ്​ ചിദംബരത്തിന്‍റെ ട്വീറ്റ്​. ഇന്ധനികുതിയുമായി ബന്ധപ്പെട്ട്​ കെ.എൻ.ബാലഗോപാലിന്‍റെ വാദങ്ങളെ പരോക്ഷമായി പിന്തുണച്ചിരിക്കുകയാണ്​ ചിദംബരം.

നേരത്തെ ഇന്ധനനികുതി കുറക്കാത്ത ​സംസ്ഥാന സർക്കാറിന്‍റെ നിലപാടിനെതിരെ സമരം ശക്​തമാക്കുമെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ.സുധാകരൻ പറഞ്ഞിരുന്നു. അതേസമയം, കേന്ദ്രസർക്കാറാണ്​ നികുതി കൂട്ടിയത്​ അവർ തന്നെ കുറക്ക​ട്ടെയെന്നാണ്​ ​ധനമന്ത്രിയുടെ നിലപാട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p chidambaramKN Balagopalan
News Summary - Fuel tax: P Chidambaram backs Finance Minister KN Balagopal
Next Story