Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Petrol, Diesel Prices Today, April 26, 2021: Fuel prices
cancel
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പ്​...

തെരഞ്ഞെടുപ്പ്​ കഴിഞ്ഞു; തുടർച്ചയായ രണ്ടാം ദിവസവും പെട്രോൾ, ഡീസൽ വില കൂട്ടി

text_fields
bookmark_border

ന്യൂഡൽഹി: തെരഞ്ഞെടുപ്പ്​ കാലത്ത്​​ താത്​കാലികമായി നിലച്ച ഇന്ധന വില കൂട്ടൽ തുടർന്ന്​ പെട്രോളിയം കമ്പനികൾ. തുടർച്ചയായ രണ്ടാം ദിവസമാണ്​ പെട്രോൾ, ഡീസൽ വില കൂട്ടുന്നത്​. രാജ്യ തലസ്​ഥാനത്ത്​ പെട്രോളിന്​ 19 ​ൈപസയും ഡീസലിന്​ 21 പൈസയും​ വർധിച്ചു​. ഇതോടെ ഡൽഹിയിൽ പെട്രോൾ ലിറ്ററിന്​ 90.74 രൂപയും ഡീസലിന്​ 81.12 രൂപയുമാണ്​ വില. പ്രാദേശിക വാറ്റിന്​ ആനുപാതികമായി ഓരോ സംസ്​ഥാനത്തും വില വർധനയുടെ തോതിൽ വ്യത്യാസമുണ്ടാകും.

നീണ്ട ഇ​ടവേളക്കു ശേഷം ചൊവ്വാഴ്ചയാണ്​ എണ്ണക്കമ്പനികൾ വില വർധിപ്പിച്ചു തുടങ്ങിയത്​. തുടർച്ചയായി വില വർധിപ്പിച്ചുകൊണ്ടിരുന്ന ശേഷം അഞ്ചുസംസ്​ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്​ പ്രചാരണം സജീവമായതോടെ നിർത്തിവെച്ചതായിരുന്നു. ഏ​പ്രിൽ 15ന്​ ചെറുതായി വില കുറക്കുകയും ചെയ്തു. മേയ്​ രണ്ടിന്​ ഫലമറിഞ്ഞുകഴിയുന്നതോടെ വീണ്ടും വില ഉയർന്നുതുടങ്ങുമെന്ന്​ റിപ്പോർട്ടുണ്ടായിരുന്നു. അത്​ ശരിയെന്നു തെളിയിച്ചാണ്​ തുടർച്ചയായ രണ്ടാം ദിവസം എണ്ണക്കമ്പനികൾ വില കൂട്ടിയത്​. അന്താരാഷ്​ട്ര വിപണിയിൽ ഏപ്രിൽ 27 മുതൽ വില വർധനയുണ്ടായിരുന്നു. ബാരലിന്​ 65 ഡോളറാണ്​ നിലവിലെ വില. ഇതര രാഷ്​ട്രങ്ങൾ കോവിഡ്​ കുരുക്കിൽനിന്ന്​ പതിയെ തലയുയർത്തി തുടങ്ങുകയും രാജ്യാന്തര വിപണി ഉണരുകയും ചെയ്​തതിനാൽ എണ്ണ വിപണി സജീവമായി തുടരുമെന്ന്​ വിദഗ്​ധർ പറയുന്നു. ഇത്​ എണ്ണ വില ഉയർന്നുത​െന്ന നിലനിർത്തും.

പെട്രോൾ വിലയുടെ 60 ശതമാനവും കേന്ദ്ര, സംസ്​ഥാന നികുതികളാണ്​. ഡീസൽ വിലയാകു​േമ്പാൾ 54 ശതമാനവും. കഴിഞ്ഞ വർഷം മാർച്ചിൽ കേന്ദ്രം എക്​സൈസ്​ തീരുവ ഉയർത്തിയ ശേഷം എണ്ണക്കമ്പനികൾ പെട്രോൾ വില 21.58 രൂപയും ഡീസലിന്​ 19.18 രൂപയും കൂട്ടിയിട്ടുണ്ട്​. ഒരു ലിറ്റർ പെട്രോളിന്​ 32.90 രൂപയും 31.80 രൂപയുമാണ്​ കേന്ദ്രം എക്​സൈസ്​ തീരുവ ചുമത്തുന്നത്​. ഡീലർ കമീഷനായി യഥാക്രമം 2.6 രൂപയും രണ്ടു രൂപയുമാണ്​ നൽകുന്നത്​.

കോവിഡ്​ രണ്ടാം തരംഗത്തിൽ മിക്ക സംസ്​ഥാനങ്ങളും​ ലോക്​ഡൗൺ ഭാഗികമായി നടപ്പാക്കിയത്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hikeFuel pricessecond day
News Summary - Fuel prices hiked for second day in a row
Next Story