Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ധന വില വീണ്ടും...

ഇന്ധന വില വീണ്ടും കൂടി; ഡൽഹിയിൽ ഡീസൽ വില 80 കടന്നു

text_fields
bookmark_border
ഇന്ധന വില വീണ്ടും കൂടി; ഡൽഹിയിൽ ഡീസൽ വില 80 കടന്നു
cancel

ന്യൂഡൽഹി: തുടർച്ചയായി 19ാം ദിവസവും ഇന്ധന വില വർധിച്ചു. പെട്രോളിന്​ 16 പൈസയും ഡീസലിന്​ 14 പൈസയുമാണ്​ വർധിച്ചത്​. 19 ദിവസത്തിനിടെ ഒരു ലിറ്റർ ​ഡീസലിന്​ 10.04 രൂപയുടേയും പെട്രോളിന്​ 8.68 രൂപയുടേയും വർധനവാണുണ്ടായത്​. ഡൽഹിയിൽ ഡീസൽ വില 80 കടന്നു. ബുധനാഴ്​ച ഡീസൽ വില 48 പൈസ വർധിച്ച്​, പെട്രോൾ വിലയെ മറികടന്നിരുന്നു. തുടർച്ചയായ 18 വർഷത്തിനിടെ ബുധനാഴ്​ചയാണ്​ പെട്രോൾ വില മാറ്റമില്ലാതെ തുടർന്നത്​.

മുംബൈയിൽ ഒരു ലിറ്റർ പെട്രോൾ ലഭിക്കാൻ 86.54 രൂപയും ഡീസലിന്​ 78.22രൂപയുമാണ്​ നൽകേണ്ടത്​. എന്നാൽ, ചെന്നൈയിൽ പെട്രോളിന്​ 83.04 രൂപയും ഡീസലിന്​ 77.17 രൂപയുമാണ്​ വില. കൊൽക്കത്ത, ബംഗളൂരു, ഹൈദരാബാദ്​ എന്നിവിടങ്ങളിലും പെട്രോളിന്​ തന്നെയാണ്​ വില കൂടുതൽ.

2004ൽ ഒന്നാം മോദി സർക്കാർ അധികാരമേൽക്കുമ്പോൾ അന്താരാഷ്​ട്ര മാർക്കറ്റിൽ ക്രൂഡ്​ ഓയിലിന്​ 109.1 ഡോളറു​ള്ളപ്പോൾ രാജ്യതലസ്ഥാനത്ത്​ ഒരു ലിറ്റർ പെട്രോളിന്​ 71.51 രൂപയും ഡീസലിന്​ 57.28 രൂപയുമായിരുന്നു വില. പെട്രോൾ-ഡീസൽ വിലകൾ തമ്മിൽ 12 രൂപയിലേറെ വ്യത്യാസമുണ്ടായിരുന്നു. എന്നാൽ പിന്നീട്​ സർക്കാർ 13 തവണയായാണ്​ എക്​സൈസ്​ തീരുവ വർധിപ്പിച്ചത്​.

രാജ്യത്തെ ഇന്ധന വില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ക്രൂഡ് ഓയിലിന്​ വില ഇടിഞ്ഞപ്പോഴും ഇന്ധനവില കുതിക്കുകയാണ്. ജൂൺ ഏഴ് മുതലാണ് രാജ്യത്ത് ഇന്ധന വില ഉയരാൻ തുടങ്ങിയത്.

കോവിഡ്​ ബാധിതരുടെ എണ്ണത്തിലും ഇന്ധനവിലയിലുമുണ്ടായ വർധനവ്​ കാണിക്കുന്ന ഗ്രാഫ്​ ഉൾപ്പെടെ ചേർത്തിട്ട ട്വീറ്റിൽ രാഹുൽ ഗാന്ധി കേന്ദ്ര സർക്കാറിനെതിരെ വിമർശനമുന്നയിച്ചിട്ടു​ണ്ട്​​. മോദി സർക്കാർ കോവിഡ്​ മഹാമാരിയേയും പെട്രോൾ-ഡീസൽ വിലയേയും തുറന്നു വിട്ടിരിക്കുകയാണെന്ന്​ രാഹുൽ കുറ്റ​പ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fuel pricepetrol pricemalayalam newsIndia News
News Summary - Another hike in fuel prices, diesel crosses Rs 80 a litre mark in Delhi
Next Story