Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎണ്ണക്കൊള്ള...

എണ്ണക്കൊള്ള തുടരുന്നു; ഒരാഴ്​ചക്കിടെ വർധിച്ചത്​ 3.86 രൂപ

text_fields
bookmark_border
എണ്ണക്കൊള്ള തുടരുന്നു; ഒരാഴ്​ചക്കിടെ വർധിച്ചത്​ 3.86 രൂപ
cancel

ന്യൂഡൽഹി: ലോക്​ഡൗണിൽ നട്ടംതിരിയുന്ന പൗരൻമാർക്കുമേൽ അമിതഭാരം അടിച്ചേൽപിച്ച്​ ഇന്ധനവില വർധന. ഒരാഴ്​ചക്കിടെ ​െപട്രോളിന്​ 3.86 രൂപയാണ്​ ഡൽഹിയിൽ വർധിച്ചത്​. ഡീസൽ ലിറ്ററിന്​ 3.81 രൂപയും​ വർധിപ്പിച്ചു.

ഇന്ന്​​ മാത്രം പെ​ട്രോ​ൾ ലി​റ്റ​റി​ന്​​ 59 പൈ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന്​​ 55 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. 82 ദി​വ​സ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്​​ച മു​ത​ലാ​ണ്​ ക​മ്പ​നി​ക​ൾ തു​ട​ർ​ച്ച​യാ​യി വി​ല​വ​ർ​ധി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

60 പൈസ, 54 പൈസ തോതിലാണ്​ ദിനേന വില കൂട്ടിയത്​. ലോകമെങ്ങും ഇന്ധന വില കുറയുന്ന സമയത്താണ്​ രാജ്യത്ത്​ മാത്രം ഉപഭോക്​താക്കളെ പിഴിയുന്ന നിലപാട്​ സ്വീകരിക്കുന്നത്​. ​ 

അവിടെ കുറഞ്ഞപ്പോൾ ഇവിടെ കൂട്ടി
ലോക്​ഡൗൺ കാലത്ത്​ രാജ്യാന്തര വിപണിയിൽ ഇന്ധന വില കുറഞ്ഞപ്പോൾ അതനുഭവിക്കാൻ പോാലും ഇന്ത്യക്കാർക്ക്​ കഴിഞ്ഞില്ല. നികുതി കൂട്ടിയാണ്​ സാധാരണക്കാരിൽനിന്ന്​ ഈ തുക തട്ടിപ്പറിച്ചത്​. 

പെട്രോളി​​​​െൻറ തീരുവ ലിറ്ററിന്​ 10 രൂപയും ഡീസലി​േൻറത്​ 13 രൂപയുമാണ്​ വർധിപ്പിച്ചത്​. വികസന പദ്ധതികൾക്ക്​ പണം കണ്ടെത്തുന്നത്​ പെട്രോളിനും ഡീസലിനും ചുമത്തുന്ന എക്​സൈസ്​ തീരുവയിൽ നിന്നാണെന്നായിരുന്നു സർക്കാർ വാദം.

ഇതോടെ ലോകത്ത്​ ഇന്ധനത്തിന്​ ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരുന്നു. പമ്പിൽനിന്ന്​ ഒരാൾ ഇന്ധനം നിറക്കു​​േമ്പാൾ 69 ശതമാനം പണവും നികുതിയിനത്തിലേക്കാണ്​ പോകുന്നത്​. എന്നാൽ, കുറഞ്ഞ വിലയിൽ നിന്ന്​ നേരിയ വർധന ലോകവിപണിയിൽ പ്രത്യക്ഷപ്പെട്ടപ്പോഴാക​ട്ടെ, അത്​ സാധാരണക്കാര​​െൻറ തലയിൽ കെട്ടിവെക്കുകയും ചെയ്​തു. 

ബി.ജെ.പി സർക്കാർ 2014ൽ അധികാരത്തിൽ വന്നശേഷം ഇതുവരെ 12 പ്രാവശ്യമാണ്​ ഇന്ധന തീരുവ വർധിപ്പിച്ചത്​. രണ്ട്​ തവണ മാത്രമാണ്​ തീരുവയിൽ കുറവ്​ വരുത്തിയത്​. മോദി സർക്കാർ അധികാരത്തിലെത്തുന്നതിന്​ മുമ്പ്​ ​ 9.20 രൂപയായിരുന്നു ലിറ്റർ ​പെട്രോൾ തീരുവ. അതാണ്​ 32.98 ആയി ഉയർന്നത്​. ഡീസലിന്​ 3.46 രൂപ ഈടാക്കിയിരുന്നത് 31.83ലെത്തി. മൂല്യവർധിത നികുതി പെട്രോളിന്​ 20 ശതമാനത്തിൽനിന്ന്​ 30ലേക്കും ഡീസലി​േൻറത്​ 12.5 ശതമാനത്തിൽനിന്ന്​ 30 ശതമാനത്തിലേക്കുമാണ്​ കുത്തനെ കൂട്ടിയത്​. 

സാധാരണക്കാരെ രൂക്ഷമായി ബാധിക്കും

തൊഴിലില്ലായ്​മയും വിപണി അടച്ചിടലും മൂലം ഇപ്പോൾ തന്നെ കടുത്ത ​സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന സാധാരണക്കാർക്ക്​ ഇരുട്ടടിയാണ്​ ഇന്ധന വില വർധന. ചരക്ക്​ നീക്കത്തിന്​ ചെലവ്​ കൂടുന്നതോടെ ഉപ്പുതൊട്ട്​ കർപ്പൂരം വരെയുള്ള അവശ്യസാധനങ്ങൾക്ക്​ വില ഉയരും. യാത്ര ചെലവ് മുതൽ ഭക്ഷണ ചെലവ് വരെ വർധിക്കും. 

ഇതിന്​ പരിഹാരം കാണാൻ കേന്ദ്രം മനസ്സുവെക്കണമെന്നാണ്​ വിദഗ്​ധർ പറയുന്നത്​. ലോക്​ഡൗൺ കാലത്ത്​ കുത്തനെ കൂട്ടിയ തീരുവ കുറക്കണം. ഒപ്പം എണ്ണക്കമ്പനികളുടെ ലാഭക്കൊതി നിയന്ത്രിക്കണം. 

ഒരാഴ്​ചക്കിടെ പെട്രോൾ വിലയിലുണ്ടായ വർധന

13.06.20    75.16     +0.59
12.06.20    74.64     +0.60
11.06.20    74.04     +0.60
10.06.20    73.44     +0.40
09.06.20    73.04     +0.54
08.06.20    72.50     +0.60
07.06.20    71.90     +0.60
06.06.20    71.30     000

(ഡൽഹിയിലെ വില​ കടപ്പാട്​ bankbazar.com)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newspetroldieselfuelPetroleumIndia News
News Summary - fuel price hike
Next Story