Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ധന വില:...

ഇന്ധന വില: അയൽരാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കി ഇന്ത്യ 

text_fields
bookmark_border
ഇന്ധന വില: അയൽരാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കി ഇന്ത്യ 
cancel

കൊ​ച്ചി: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​യി​ൽ മ​റ്റു രാ​ജ്യ​ങ്ങ​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി ഇ​ന്ത്യ​യു​ടെ കു​തി​പ്പ്​ തു​ട​രു​ന്നു. അ​യ​ൽ​രാ​ജ്യ​ങ്ങ​ളെ​യും പ്ര​മു​ഖ തെ​ക്കു കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളെ​യും അ​പേ​ക്ഷി​ച്ച്​ ഏ​റ്റ​വും ഉ​യ​ർ​ന്ന ഇ​ന്ധ​ന​വി​ല​യാ​ണ്​ രാ​ജ്യ​ത്ത്​ നി​ല​നി​ൽ​ക്കു​ന്ന​ത്. പെ​​ട്രോ​ളും ഡീ​സ​ലും ച​ര​ക്കു ​സേ​വ​ന നി​കു​തി​യു​ടെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രാ​തി​രു​ന്ന​ത്​ മു​ത​ലെ​ടു​ത്ത്​ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ നേ​ട്ടം കൊ​യ്യു​ക​യാ​ണ്.

അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ പാ​കി​സ്​​താ​ൻ, നേ​പ്പാ​ൾ, ശ്രീ​ല​ങ്ക, അ​ഫ്​​ഗാ​നി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​ശ്, ചൈ​ന തു​ട​ങ്ങി​യ​വ​യെ അ​പേ​ക്ഷി​ച്ച്​  ​ഇ​ന്ധ​ന​വി​ല പ​ത്ത്​ ശ​ത​മാ​നം മു​ത​ൽ 45 ശ​ത​മാ​നം വ​രെ കൂ​ടു​ത​ലാ​ണ്​ ഇ​ന്ത്യ​യി​ൽ. കൊ​ച്ചി​യി​ൽ ചൊ​വ്വാ​ഴ്​​ച പെ​ട്രോ​ളി​ന്​ 72.28 രൂ​പ​യും ഡീ​സ​ലി​ന്​ 61.33രൂ​പ​യു​മാ​ണ്​ വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത്​ ഇ​ത്​ യ​ഥാ​ക്ര​മം 73.53 രൂ​പ​യും 62.50 രൂ​പ​യു​മാ​യി​രു​ന്നു. ര​ണ്ടു മാ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന്​ എ​ട്ടു​ രൂ​പ​വ​രെ​യും ഡീ​സ​ലി​ന്​ അ​ഞ്ചു​ രൂ​പ വ​രെ​യും കൂ​ടി. അ​തേ​സ​മ​യം, ഇ​ന്ത്യ​ൻ രൂ​പ അ​ടി​സ്​​ഥാ​ന​മാ​ക്കി ക​ണ​ക്കാ​ക്കി​യാ​ൽ പാ​കി​സ്​​താ​നി​ൽ പെ​ട്രോ​ളി​ന്​ 44.33ഉം ​ഡീ​സ​ലി​ന്​ 49.65ഉം ​ആ​ണ്​ ചൊ​വ്വാ​ഴ്​​ച​ത്തെ വി​ല.

തെ​ക്കു കി​ഴ​ക്ക​നേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളാ​യ മ​ലേ​ഷ്യ​യി​ൽ ഇ​ത്​ യ​ഥാ​ക്ര​മം 36.57 രൂ​പ​യും 30.66 രൂ​പ​യും ഇ​ന്തോ​നേ​ഷ്യ​യി​ൽ 40.64 രൂ​പ​യും 43.44 രൂ​പ​യു​മാ​ണ്. പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്ന ക്ര​മ​ത്തി​ൽ നേ​പ്പാ​ളി​ൽ 61.74, 46.62, ശ്രീ​ല​ങ്ക​യി​ൽ 53.76, 39.90, ചൈ​ന​യി​ൽ 64.61, 56.95, ബം​ഗ്ലാ​ദേ​ശി​ൽ 67.94, 51.35  എ​ന്നി​ങ്ങ​നെ​യാ​ണ്​ ചൊ​വ്വാ​ഴ്​​ച​ത്തെ വി​ല. അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ പെ​ട്രോ​ൾ വി​ല 41.17 രൂ​പ​യാ​ണ്. അ​സം​സ്​​കൃ​ത എ​ണ്ണ​ക്ക്​ ബാ​ര​ലി​ന്​ അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ 105 ഡോ​ള​റി​ല​ധി​കം ഉ​ണ്ടാ​യി​രു​ന്ന 2013----14ലാ​ണ്​ പെ​ട്രോ​ൾ വി​ല  68--73 രൂ​പ​വ​രെ​യും ഡീ​സ​

Show Full Article
TAGS:petrol price Asian country india news malayalam news 
Web Title - Fuel price hike in india-India news
Next Story