Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Fuel Price Hike Congress to Hold Nation Wide Protest on Friday
cancel
camera_altRepresentative Image
Homechevron_rightNewschevron_rightIndiachevron_rightഇന്ധനവില വർധന;...

ഇന്ധനവില വർധന; വെള്ളിയാഴ്ച കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രതീകാത്മക പ്രതിഷേധം

text_fields
bookmark_border

ന്യൂഡൽഹി: ഇന്ധന വില വർധനക്കെതിരെ വെള്ളിയാഴ്ച കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രതീകാത്മക പ്രതിഷേധം. മുംബൈ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ പെ​േ​​ട്രാൾ വില 100 കടന്നതിന്‍റെ പശ്ചാത്തലത്തിലാണ്​​ പ്രതിഷേധം.

കോൺഗ്രസ്​ പ്രവർത്തകർ പെട്രോൾ പമ്പുകൾക്ക്​ മുമ്പിൽ ഒത്തുകൂടി പ്രകടനം നടത്തും.

രാജ്യ​ത്ത്​ കുതിച്ചുയരുന്ന ഇന്ധന വിലക്കയറ്റത്തിനെതിരെ കോൺഗ്രസ്​​ നേതാവ്​ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ നേ​രത്തേതന്നെ രംഗത്തെത്തിയിരുന്നു. കോവിഡ്​ പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങൾ വലയു​േമ്പാൾ നികുതി നിരക്ക്​ കുറക്കണമെന്നായിരുന്നു ആവശ്യം.

ബുധനാഴ്ചയും രാജ്യ​ത്ത്​ ഇന്ധനവില വർധിപ്പിച്ചിരുന്നു. മുംബൈയിൽ 101.76 രൂപയാണ്​ പെ​േ​ട്രാൾ ലിറ്ററിന്​ വില. ഡീസലിന്​ 93.85 രൂപയും.

മേയ്​ നാലിന്​ ശേഷം 22ാമത്തെ തവണയാണ്​ രാജ്യത്ത്​ ഇന്ധനവില വർധിപ്പിക്കുന്നത്​. രാജ്യത്തെ നിരവധി പ്രദേശങ്ങളിൽ പെട്രോൾ വില 100 കടന്നിരുന്നു. കേരളത്തിൽ ഉൾപ്പെടെ പ്രീമിയം പെട്രോളിന്​ വില 100 കടക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PetrolDieselProtestprice hikedCongress
News Summary - Fuel Price Hike Congress to Hold Nation Wide Protest on Friday
Next Story