കോയമ്പത്തൂർ: പരിശീലന പറക്കലിനിടെ വ്യോമസേന വിമാനത്തിൽ നിന്ന് ഇന്ധന ടാങ്ക് താഴെ വീണു. കോയമ്പത്തൂരിലെ സുലൂര്‍ എയര്‍ബേസില്‍ നിന്ന് പറന്നുയര്‍ന്ന തദ്ദേശീയമായി നിര്‍മിച്ച തേജസ് വിമാനത്തിൻെറ ഇന്ധന ടാങ്കാണ് ആളൊഴിഞ്ഞ കൃഷിഭൂമിയിലേക്ക് വീണത്.
ചൊവ്വാഴ്ച രാവിലെ 8.40 ഒാടെ പതിവ് പരിശീലന പറക്കലിനിടെയാണ് സംഭവം. 1200 ലിറ്റർ ഇന്ധനം നിറക്കാൻ ശേഷിയുള്ള ടാങ്കിന് താഴെ വീണയുടൻ തീപിടിച്ചു. എന്നാൽ മറ്റു നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായാണ് വിവരം. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.