Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'100% ശുദ്ധ'മാണെന്ന്...

'100% ശുദ്ധ'മാണെന്ന് കാട്ടി വഞ്ചിക്കുന്നു; തേനും നെയ്യും ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ നിന്ന് ഡാബറിനെ വിലക്കി എഫ്.എസ്.എസ്.എ.ഐ

text_fields
bookmark_border
100% ശുദ്ധമാണെന്ന് കാട്ടി വഞ്ചിക്കുന്നു; തേനും നെയ്യും ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ നിന്ന് ഡാബറിനെ വിലക്കി എഫ്.എസ്.എസ്.എ.ഐ
cancel

ന്യൂഡൽഹി: വിപണിയിൽ വലിയ രീതിയിൽ വിറ്റഴിക്കപ്പെടുന്ന പ്രമുഖ ബ്രാൻഡായ ഡാബർ ഇന്ത്യ ലിമിറ്റഡിന് കനത്ത തിരിച്ചടി. '100%' ശുദ്ധമാണെന്ന് അവകാശപ്പെട്ട് വിൽക്കുന്ന തേൻ, പശുവിൻ നെയ്യ് തുടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ നിന്നാണ് ഭക്ഷ്യസുരക്ഷാ റെഗുലേറ്ററായ എഫ്.എസ്.എസ്.എ.ഐ കർശനമായി വിലക്കിയത്. ഇത്തരത്തിലുള്ള ലേബലിങുകൾ ഉപഭോക്താക്കളെ വഞ്ചിക്കുന്നതും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.

തേൻ, ആപ്പിൾ സിഡെർ വിനാഗിരി, വെർജിൻ വെളിച്ചെണ്ണ, എള്ളെണ്ണ, പശുവിൻ നെയ്യ്, തേങ്ങാവെള്ളം, തേങ്ങാപ്പാൽ തുടങ്ങിയ ജനപ്രിയ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനാണ് എഫ്.എസ്.എസ്.എ.ഐ നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വിൽക്കുന്ന വിവിധ ഉൽപ്പന്നങ്ങളിൽ '100% നാച്ചുറൽ', '100% പ്യൂർ', '100% പ്യൂരിറ്റി ഗ്യാരന്റീഡ്', '100% ഓർഗാനിക്', '100% ടെൻഡർ കോക്കനട്ട് വാട്ടർ' എന്നിങ്ങനെയുള്ള അവകാശവാദങ്ങൾ വ്യാപകമായി ഉൾപ്പെടുത്തിയിരിക്കുന്നതായി അധികൃതർ കണ്ടെത്തി.

ഈ അവകാശവാദങ്ങൾ അവ്യക്തവും ശാസ്ത്രീയമായി സ്ഥിരീകരിക്കാൻ കഴിയാത്തതും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് റെഗുലേറ്റർ വ്യക്തമാക്കി. 2018-ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡ (പരസ്യങ്ങളും അവകാശവാദങ്ങളും) ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണ് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. കൂടാതെ, യാതൊരുവിധ ഔദ്യോഗിക അനുമതികളുമില്ലാതെ ഉൽപ്പന്നങ്ങളിൽ 'ജൈവിക് ഭാരത്' (Jaivik Bharat) ലോഗോ ദുരുപയോഗം ചെയ്തതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

ഉപഭോക്തൃ സുരക്ഷ മുൻനിർത്തി, നിരോധനം ബാധകമായ ഉൽപ്പന്നങ്ങളുടെ വിൽപന കമ്പനി ഉടൻ നിർത്തിവെക്കണമെന്നും, സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് നിശ്ചിത സമയത്തിനകം സമർപ്പിക്കണമെന്നും എഫ്.എസ്.എസ്.എ.ഐ ഡാബർ മാനേജ്‌മെന്റിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിപണിയിൽ വിശ്വാസ്യതയുടെ പേരിൽ അറിയപ്പെടുന്ന പ്രമുഖ കമ്പനിക്കെതിരെയുള്ള ഈ നടപടി വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food Safetymisleading adsFSSAI
News Summary - '100% ശുദ്ധ'മാണെന്ന് കാട്ടി വഞ്ചിക്കുന്നു; തേനും നെയ്യും ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ നിന്ന് ഡാബറിനെ വിലക്കി എഫ്.എസ്.എസ്.എ.ഐ
Next Story