'നൂറ് ശതമാനം' എന്ന അവകാശവാദം; ഭക്ഷ്യ ഉൽപന്നങ്ങളുടെ ലേബലിങ്ങിലും പരസ്യത്തിലും തെറ്റിദ്ധരിപ്പിരിക്കുന്ന അവകാശവാദം വേണ്ടെന്ന് എഫ്.എസ്.എസ്.എ.ഐ
text_fieldsഎഫ്.എസ്.എസ്.എ.ഐ
ന്യൂഡല്‍ഹി: ഭക്ഷ്യ പദാര്‍ഥങ്ങളുടെ ലേബലിങ്ങിലും പരസ്യങ്ങളിലും ഉള്‍പ്പെടെ 'നൂറ് ശതമാനം' എന്ന് ഉപയോഗിരുതെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ). ഇത്തരം അവകാശവാദം ഉപഭോക്താക്കളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം.
നിലവിൽ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന നൂറ് ശതമാനം എന്ന അവകാശവാദം ഗണ്യമായി വർധിച്ച സാഹചര്യത്തിലാണ് നിർദേശം.
ഈ പദപ്രയോഗം ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമത്തിലോ, ചട്ടങ്ങളിലോ നിർവചിച്ചിട്ടില്ലെന്നും എഫ്.എസ്.എസ്.എ.ഐ കൂട്ടിച്ചേർത്തു.
2018 ലെ ഭക്ഷ്യ സുരക്ഷയും നിലവാരവും (പരസ്യവും ക്ലെയിമുകളും) ചട്ടങ്ങള്‍, 2006 ലെ ഭക്ഷ്യ സുരക്ഷയും നിലവാര നിയമം എന്നിവയില്‍ 'നൂറ് ശതമാനം' എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഇതേനിയമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പരസ്യമോ അവകാശവാദമോ നല്‍കുന്നതിനെ കൃത്യമായി തടയുകയും ചെയ്യുന്നുണ്ട്.
ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് നല്‍കുന്ന എല്ലാ അവകാശവാദങ്ങളും സത്യസന്ധവും വ്യക്തവുമാകണം എന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 'നൂറ് ശതമാനം' എന്ന പദം വ്യക്തമായോ മറ്റ് വിവരണങ്ങളുമായോ ബന്ധപ്പെട്ടുത്തി ഉപയോഗിക്കുന്നത് പരിശുദ്ധി, ഗുണമേന്മ എന്നിവയെ തെറ്റായി സൂചിപ്പിക്കുന്നതാണ് എന്നും എഫ്.എസ്.എസ്.എ.ഐ പ്രസ്താവനയില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

