Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംസ്ഥാന തലസ്ഥാനങ്ങളിൽ...

സംസ്ഥാന തലസ്ഥാനങ്ങളിൽ വിദേശികളുടെ രജിസ്ട്രേഷന് ഓഫിസ് തുറക്കണം -അമിത് ഷാ

text_fields
bookmark_border
Amit Shah
cancel

ന്യൂ​ഡ​ൽ​ഹി: 2027ഓ​ടെ രാ​ജ്യ​ത്തെ എ​ല്ലാ സം​സ്ഥാ​ന ത​ല​സ്ഥാ​ന​ങ്ങ​ളി​ലും വി​ദേ​ശി​ക​ളെ ര​ജി​സ്റ്റ​ർ ചെ​യ്യ​ു​ന്ന​തി​ന് മേ​ഖ​ലാ ഓ​ഫി​സു​ക​ൾ (ഫോ​റി​നേ​ഴ്സ് റീ​ജ​ന​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫി​സ്) തു​റ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​നി​ർ​ദേ​ശി​ച്ചു. രാ​ജ്യ​ത്തെ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ ഇ​മി​ഗ്രേ​ഷ​ൻ സം​വി​ധാ​നം, യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ, സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി രാം ​മോ​ഹ​ൻ നാ​യി​ഡു​വി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​മി​ത് ഷാ ​ഈ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

മാ​ന​വ വി​ഭ​വ​ശേ​ഷി കു​റ​ക്കു​ന്ന​തി​ന് എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ഘ​ട്ടം ഘ​ട്ട​മാ​യി ഓ​ട്ടോ​മാ​റ്റി​ക് ട്രേ ​റി​ട്രീ​വ​ൽ സി​സ്റ്റം (എ.​ടി.​ആ​ർ.​എ​സ്) സ്ഥാ​പി​ക്കാ​നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഉ​ത്ത​ര​വി​ട്ടു. പു​തി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ.​ടി.​ആ​ർ.​എ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കാ​ൻ ഉ​ചി​ത​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണം.

നി​ല​വി​ൽ 16 പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ല​ഭ്യ​മാ​യ ബാ​ഗേ​ജ് ഡ്രോ​പ്പ് സൗ​ക​ര്യം ഉ​യ​ർ​ന്ന പാ​സ​ഞ്ച​ർ ട്രാ​ഫി​ക്കു​ള്ള രാ​ജ്യ​ത്തെ മ​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.ഫാ​സ്റ്റ് ട്രാ​ക്ക് ഇ​മി​ഗ്രേ​ഷ​ൻ-​ട്ര​സ്റ്റ​ഡ് ട്രാ​വ​ലേ​ഴ്സ് പ്രോ​ഗ്രാം (എ​ഫ്.​ടി.​ഐ-​ടി.​ടി.​പി) ജ​ന​പ്രി​യ​മാ​ക്കു​ന്ന​തി​ന്, അ​ന്താ​രാ​ഷ്ട്ര ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന സ​മ​യ​ത്ത് യാ​ത്ര​ക്കാ​ർ​ക്ക് വാ​ട്സ്‍ആ​പ് സ​ന്ദേ​ശം അ​യ​ക്കു​ന്ന​തി​ന് വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് സം​വി​ധാ​നം സ്ഥാ​പി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി, ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ ഡ​യ​റ​ക്ട​ർ, സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്ര​ട്ട​റി, സെ​ൻ​ട്ര​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ സെ​ക്യൂ​രി​റ്റി ഫോ​ഴ്സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ (സി.​ഐ.​എ​സ്.​എ​ഫ്), എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ, ആ​ഭ്യ​ന്ത​ര, സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ForeignersAmit Shahairports
News Summary - FRRO offices in all states soon Amit Shah
Next Story