Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനം മുതൽ വസ്തുകൈമാറ്റത്തിന്റെ വരെ ‘മതം’ വേണം; വിവാദമായി കേന്ദ്ര ഉന്നതാധികാര സമിതിയുടെ നിർ​ദേശം

text_fields
bookmark_border
വാഹനം മുതൽ വസ്തുകൈമാറ്റത്തിന്റെ വരെ ‘മതം’ വേണം; വിവാദമായി കേന്ദ്ര ഉന്നതാധികാര സമിതിയുടെ നിർ​ദേശം
cancel

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ങ്ങ​ളി​ലും രാ​ജ്യ​ത്തു​ത​ന്നെ​യും ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കു​ന്ന നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ജ​ന​സം​ഖ്യ മാ​റ്റം സം​ബ​ന്ധി​ച്ച സമിതി. ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തെ ജ​ന​നം, വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ, സ്കൂ​ൾ ​പ്ര​വേ​ശ​നം, വ​സ്തു കൈ​മാ​റ്റം തു​ട​ങ്ങി എ​ല്ലാ​ത്തി​ലും മ​തം തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ കൈ​മ​റ​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ജി​ല്ല​ക​ളി​ലെ മ​ത സ്ഥാ​പ​ന​ങ്ങ​ൾ, ആ​ധാ​ർ, വോ​ട്ട​ർ ഐ.​ഡി, റേ​ഷ​ൻ കാ​ർ​ഡ് ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ​യി​ലു​മെ​ല്ലാം മ​തം തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ ന​ൽ​ക​ണം. സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക് പു​റ​മെ കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

വ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ​യു​ണ്ടാ​യ മാ​റ്റ​ങ്ങ​ൾ കൃ​ത്യ​മാ​യി തേ​ടു​ന്ന റി​പ്പോ​ർ​ട്ടി​ൽ ജ​ന​സം​ഖ്യാ​മാ​റ്റം സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ വി​ല​യി​രു​ത്ത​ലു​ക​ളും അ​റി​യി​ക്ക​ണം. 2011 മു​ത​ൽ ഗോ​ത്ര​വ​ർ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലെ മ​താ​ധി​ഷ്ഠി​ത ക​ണ​ക്കു​ക​ളും ചോ​ദി​ക്കു​ന്നു​ണ്ട്. പ​ര​മാ​വ​ധി ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് ജി​ല്ല​ത​ല​ത്തി​ൽ ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

പ്രാ​ഥ​മി​ക​മാ​യ അ​ന്വേ​ഷ​ണം മാ​ത്ര​മാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ തേ​ടു​ക​യെ​ന്നും നി​ർ​ബ​ന്ധി​ക്കി​ല്ലെ​ന്നും പ്ര​മു​ഖ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ച് ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ മ​തം​തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ ഇ​തു​വ​രെ​യും ല​ഭ്യ​മ​ല്ലാ​ത്ത​ത് സം​സ്ഥാ​ന​ങ്ങ​ളെ കു​ഴ​ക്കും. ജ​ന​നം റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ച്ച 21 ദി​വ​സം ക​ഴി​ഞ്ഞും ചെ​യ്യാ​ത്ത സം​ഭ​വ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ത​ട്ടി​പ്പ് ഉ​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക്ഷേ​ത്ര​ങ്ങ​ൾ, മ​സ്ജി​ദു​ക​ൾ, ച​ർ​ച്ചു​ക​ൾ എ​ന്നി​വ​യെ കു​റി​ച്ചും വി​വ​രം ന​ൽ​ക​ണം.

വാ​ഹ​ന​ങ്ങ​ളെ കു​റി​ച്ചും വേ​ർ​തി​രി​ച്ച ക​ണ​ക്കു​ക​ൾ ചോ​ദി​ക്കു​ന്നു​ണ്ട്. വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ന് പു​റ​മെ വാ​ണി​ജ്യ വാ​ഹ​ന ര​ജി​സ്ട്രേ​ഷ​നി​ൽ പെ​ട്ടെ​ന്നു​ള്ള വ​ർ​ധ​ന​യു​ണ്ടോ​യെ​ന്നും ​അ​ന്വേ​ഷി​ക്ക​ണം. ഗോ​ത്ര​വ​ർ​ഗ മേ​ഖ​ല​ക​ളി​ലെ വ​സ്തു കൈ​മാ​റ്റ​ത്തി​ന് പു​റ​മെ സ്വ​കാ​ര്യ, എ​യ്ഡ​ഡ്, സ​ർ​ക്കാ​ർ മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ​യും മ​തം തി​രി​ച്ച ക​ണ​ക്കു​​വേ​ണം. ജ​സ്റ്റി​സ് പ്ര​കാ​ശ് പ്ര​ഭാ​ക​ർ അ​ധ്യ​ക്ഷ​നാ​യ ഉ​ന്ന​താ​ധി​കാ​ര സ​മി​തി രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ജ​ന​സം​ഖ്യ മാ​റ്റ​ങ്ങ​ൾ പ​ഠ​ന വി​ധേ​യ​മാ​ക്കും.

മതാടിസ്ഥാന ചോദ്യാവലി; വിമർശനവുമായി കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: രാ​​ജ്യ​​ത്ത് ‘അ​​സ്വാ​​ഭാ​​വി​​ക ജ​​ന​​സം​​ഖ്യാ മാ​​റ്റ​​ങ്ങ​​ൾ’ സം​​ബ​​ന്ധി​​ച്ച് സ​​മ​​ഗ്ര​​മാ​​യി പ​​ഠി​​ക്കാ​​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​യോ​ഗി​ച്ച ഉ​​ന്ന​​ത​​ത​​ല സ​​മി​​തി മ​താ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ൽ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ്.

ജ​ന​ന-​വാ​ഹ​ന ര​ജി​സ്ട്രേ​ഷ​നു​ക​ൾ, സ്കൂ​ൾ പ്ര​വേ​ശ​നം, വ​സ്തു ഇ​ട​പാ​ടു​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ, ആ​ധാ​ർ, വോ​ട്ട​ർ ഐ.​ഡി, റേ​ഷ​ൻ കാ​ർ​ഡ് ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തെ മ​താ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​വ​ര​ങ്ങ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളോ​ട് സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ​കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. സു​പ്രീം​കോ​ട​തി റി​ട്ട. ജ​സ്റ്റി​സ് പ്ര​കാ​ശ് പ്ര​ഭാ​ക​ർ ന​​വോ​​ലേ​​ക്ക​​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​ക്ക് വ​ർ​ഗീ​യ​ത പ​ര​ത്തു​ന്ന​തും മു​ൻ​വി​ധി​യോ​ടു​കൂ​ടി​യ​തു​മാ​യ സ​മീ​പ​ന​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് ആ​രോ​പി​ച്ചു. നി​ഗൂ​ഢ അ​ജ​ണ്ട​യു​ണ്ടെ​ന്നും ഇ​തി​ന്റെ റി​പ്പോ​ർ​ട്ട് ഇ​തി​ന​കം ത​യാ​റാ​ക്കി​ക്ക​ഴി​ഞ്ഞി​രി​ക്കാ​മെ​ന്നും അ​​ദ്ദേ​ഹം എ​ക്സി​ൽ കു​റി​ച്ചു.

മി​ക്ക സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും മ​താ​ടി​സ്ഥാ​ന​ത്തി​ൽ വി​വ​ര​ങ്ങ​ൾ സൂ​ക്ഷി​ക്കാ​റി​ല്ലാ​ത്ത​തി​നാ​ൽ സ​മി​തി ചോ​ദി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഭ​ര​ണ​ഘ​ട​ന​യു​ടെ മ​തേ​ത​ര സ്വ​ഭാ​വം മു​ൻ​നി​ർ​ത്തി ഇ​ത്ത​രം വി​വ​ര​ശേ​ഖ​ര​ണം സാ​ധാ​ര​ണ​യാ​യി ന​ട​ത്താ​റി​ല്ലെ​ന്ന് സം​സ്ഥാ​ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

അ​​ന​​ധി​​കൃ​​ത കു​​ടി​​യേ​​റ്റ​​വും മ​​റ്റ് ‘അ​​സ്വാ​​ഭാ​​വി​​ക കാ​​ര​​ണ​​ങ്ങ​​ളും’​ മൂ​​ലം രാ​​ജ്യ​​ത്തി​​ന്റെ ജ​​ന​​സം​​ഖ്യാ ഘ​​ട​​ന​​യി​​ൽ സം​​ഭ​​വി​​ക്കു​​ന്ന മാ​​റ്റ​​ങ്ങ​​ളും പ​​ഠി​​ക്കു​​ക​​യാ​​ണ് സ​​മി​​തി​​യു​​ടെ പ്ര​​ധാ​​ന ചു​​മ​​ത​​ല. നി​​യ​​മ​​വി​​രു​​ദ്ധ നു​​ഴ​​ഞ്ഞു​​ക​​യ​​റ്റ​​വും മ​​റ്റ് അ​​സ്വാ​​ഭാ​​വി​​ക കാ​​ര​​ണ​​ങ്ങ​​ളും മൂ​​ല​​മു​​ണ്ടാ​​കു​​ന്ന ജ​​ന​​സം​​ഖ്യാ വ്യ​​തി​​യാ​​നം രാ​​ജ്യ​​ത്തി​​ന്റെ പ​​ര​​മാ​​ധി​​കാ​​ര​​ത്തി​​നും സു​​ര​​ക്ഷ​​ക്കും വ​​ലി​​യ വെ​​ല്ലു​​വി​​ളി​​യാ​​ണെ​​ന്ന് ക​ഴി​ഞ്ഞ മേ​യി​ൽ സ​മി​തി​യെ നി​യോ​ഗി​ച്ച​ത് പ്ര​ഖ്യാ​പി​ച്ച് അ​​മി​​ത് ഷാ​​യു​​ടെ എ​​ക്സി​ൽ കു​റി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - From vehicles to property transfers, even 'religion' is required
Next Story