തെഹ്‌റാൻ മുതൽ ശ്രീനഗർ വരെ: മുസ് ലിം ലോകത്തെ സംഭവങ്ങൾ പലപ്പോഴും കശ്മീരിൽ പ്രതിഷേധങ്ങൾക്ക് കാരണമാകുന്നത് എന്തുകൊണ്ട്?
text_fieldsശ്രീനഗർ: ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഈയുടെ കൊലപാതകം കശ്മീരിന്റെ പല ഭാഗങ്ങളിലും വൻ പ്രതിഷേധങ്ങൾക്ക് കാരണമായി. താഴ്‌വരമറ്റൊരു പ്രതിഷേധത്തിനുകൂടി സാക്ഷിയായിരിക്കുന്നു. മുസ് ലിം ലോകത്തെ സംഭവ വികാസങ്ങൾ കശ്മീർ തെരുവുകളിലേക്ക് വ്യാപിക്കുന്നതിനു കാരണമെന്താണ്?
ശ്രീനഗർ, ബുഡ്ഗാം, ബന്ദിപ്പോര തുടങ്ങിയ ഷിയ ആധിപത്യമുള്ള പ്രദേശങ്ങളിൽ ഈ ആഴ്ച ആദ്യം വൻ ജനക്കൂട്ടമാണ് പ്രതിഷേധിക്കാനായി തെരുവിലിറങ്ങിയത്. അമേരിക്കക്കും ഇസ്രായേലിനുമെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തിയും ഇറാന്റെ നേതൃത്വത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും പ്രതിഷേധങ്ങൾ ഉയർന്നു. മുസ്ലീം ലോകത്തിന്റെ വിദൂര ഭാഗങ്ങളിലെ ഭൗമരാഷ്ട്രീയ സംഭവങ്ങൾ പലപ്പോഴും കശ്മീരിൽ ശക്തമായി പ്രതിധ്വനിക്കുന്നതിന്റെ ഏറ്റവും പുതിയ കാഴ്ചയാണ് കാണുന്നത്. അത്തരം പ്രതികരണങ്ങൾ പുതിയതല്ല.
പതിറ്റാണ്ടുകളായി, പലസ്തീനിലെ സംഘർഷങ്ങൾ മുതൽ ഇറാഖിലെയും സിറിയയിലെയും യുദ്ധങ്ങളും മുസ്ലീം രാജ്യങ്ങളോ സമൂഹങ്ങളോ ഉൾപ്പെടുന്ന സംഭവവികാസങ്ങൾക്കുമെതിരെ താഴ്‌വര വൻ പ്രതിഷേധങ്ങൾക്ക് സാക്ഷിയാകുന്നു.
ഏറ്റവും വിവാദപരമായ സംഭവം സയ്യിദ് അലി ഗീലാനി യുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ളതാണ്. 2011ൽ പാകിസ്ഥാനിൽ യു.എസ് സൈന്യം കൊലപ്പെടുത്തിയ അൽ-ഖ്വാഇദ തലവൻ സയ്യിദ് അലി ഗീലാനി ശവസംസ്കാര പ്രാർത്ഥനകൾ നടത്തിയപ്പോഴാണ്. "ഗൈബാന നമസ്-ഇ-ജനാസ" ശ്രീനഗറിലും താഴ്‌വരയിലുടനീളമുള്ള പള്ളികളിലും നടത്തി.
2020ൽ ബാഗ്ദാദിൽ യു.എസ് ഡ്രോൺ ആക്രമണത്തിൽ ഇറാനിയൻ സൈനിക കമാൻഡർ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനെത്തുടർന്നുള്ളതാണ്. കശ്മീരിന്റെയും ലഡാക്കിന്റെയും പ്രത്യേകിച്ച് ഷിയ ഭൂരിപക്ഷ പ്രദേശങ്ങളിൽ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു.
അത്തരം സംഭവവികാസങ്ങളോടുള്ള താഴ്‌വരയുടെ പ്രതികരണങ്ങൾ ചരിത്രപരമായ ബന്ധങ്ങൾ, മതപരമായ സ്വത്വം രാഷ്ട്രീയ വികാരങ്ങളുമായും ബന്ധപ്പെട്ടുള്ളതാണെന്ന് വിദഗ്ധർ പറയുന്നു.
നൂറ്റാണ്ടുകളായി, ഇറാനുമായും മധ്യേഷ്യയുമായും കശ്മീർ ആഴത്തിലുള്ള സാംസ്കാരിക ബന്ധം നിലനിർത്തിയിരുന്നുവെന്ന് ചരിത്രകാരന്മാർ പറയുന്നു. പ്രദേശത്തെ ഭരണത്തിന്റെയും പാണ്ഡിത്യത്തിന്റെയും ഭാഷയായിരുന്നു പേർഷ്യൻ. താഴ്‌വരയുടെ സാഹിത്യത്തിലും കലയിലും മതപാരമ്പര്യങ്ങളിലുമെല്ലാാം അതിന്‍റെ വേരുകളുണ്ട്. മധ്യ കശ്മീരിന്റെ ചില ഭാഗങ്ങളിൽ വികസിച്ച ഷിയ സമൂഹങ്ങളും ഇറാനുമായി സാംസ്കാരികവും മതപരവുമായി അടുത്തബന്ധം നിലനിർത്തുന്നു.
ഇറാനുമായും മുസ് ലിം ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായും കശാമീരികൾക്ക് ആഴത്തിലുള്ള ബന്ധമുണ്ട്. മതപരവും ചരിത്രപരവുമായ ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രതികരണങ്ങളെന്ന് ബുഡ്ഗാമിൽ നിന്നുള്ള രാഷ്ട്രീയ നേതാവ് ആഗ സയ്യിദ് യൂസഫ് പറഞ്ഞു. ലോകത്ത് പ്രധാനപ്പെട്ട സംഭവം നടക്കുമ്പോഴെല്ലാം, കശ്മീരിലെ ആളുകൾ അതിനെ ഒരു അന്താരാഷ്ട്ര പ്രശ്നമായി മാത്രമല്ല മുസ്ലീം സമൂഹത്തെ ആശങ്കപ്പെടുത്തുന്ന ഒന്നായിട്ടാണ് കാണുന്നത്.
വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക് ശേഷമുള്ള വലിയ ഒത്തുചേരലുകൾ, പാശ്ചാത്യ ശക്തികളെയോ ഇസ്രായേലിനെയോ അപലപിച്ചുകൊണ്ടുള്ള റാലികൾ, മുദ്രാവാക്യങ്ങൾ ഇതൊക്കെ വിശാലമായ മുസ്ലീം ലോകവുമായുള്ള മതപരവും രാഷ്ട്രീയവുമായ ഐക്യദാർഢ്യത്തിന്റെ ഭാഗമായുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

