Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎൽ.പി.ജി സിലിണ്ടർ...

എൽ.പി.ജി സിലിണ്ടർ വിതരണം മുതൽ റെയിൽവേ ടൈം ടേബിൾ വരെ; നവംബർ ഒന്ന്​ മുതലുള്ള മാറ്റങ്ങളറിയാം

text_fields
bookmark_border
എൽ.പി.ജി സിലിണ്ടർ വിതരണം മുതൽ റെയിൽവേ ടൈം ടേബിൾ വരെ; നവംബർ ഒന്ന്​ മുതലുള്ള മാറ്റങ്ങളറിയാം
cancel


ന്യൂഡൽഹി: ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നിരവധി മാറ്റങ്ങൾ നവംബർ ഒന്ന്​ മുതൽ നിലവിൽ വരികയാണ്​. ഇതിൽ എൽ.പി.ജി സിലിണ്ടർ വിതരണം മുതൽ റെയിൽവേ ടൈംടേബിളിലെ മാറ്റങ്ങൾ വരെ ഉൾപ്പെടുന്നു. നവംബർ ഒന്ന്​ മുതൽ മാറ്റം വരുന്ന കാര്യങ്ങളെ കുറിച്ച്​ അറിയാം.

എൽ.പി.ജി വിതരണം

ഒ.ടി.പി അധിഷ്​ഠിതമായ എൽ.പി.ജി വിതരണത്തിന്​ എണ്ണകമ്പനികൾ നവംബർ ഒന്ന്​ മുതൽ തുടക്കം കുറിക്കുകയാണ്​. ഇനി മുതൽ എൽ.പി.ജി സിലിണ്ടർ വീടുകളിൽ ലഭ്യമാവാൻ മൊബൈലിലേക്ക്​ വരുന്ന ഒ.ടി.പി കൂടി നൽകണം. 100 നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നവംബർ ഒന്ന്​ മുതൽ ആരംഭിക്കുകയാണ്​. വൈകാതെ എൽ.പി.ജി വിതരണത്തിനുള്ള ഒ.ടി.പി സംവിധാനം രാജ്യവ്യാപകമാക്കുമെന്നാണ്​ എണ്ണകമ്പനികൾ അറിയിക്കുന്നത്​. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി നഗരങ്ങളും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്​.

പിൻ സീറ്റ്​ യാത്രികർക്ക്​ ഹെൽമറ്റ്​ നിർബന്ധം

ഇരുചക്ര വാഹനങ്ങളിൽ പിന്നിൽ ഇരിക്കുന്നവർക്ക്​ ഇനി മുതൽ കേരളത്തിൽ ഹെൽമറ്റ്​ നിർബന്ധമാണ്​. നിയമം ഒരു തവണ ലംഘിച്ചാൽ ശിക്ഷ പിഴയിലൊതുങ്ങുമെങ്കിലും രണ്ടാമതും ലംഘിച്ചാൽ ലൈസൻസ്​ പോകും.

എൽ.പി.ജി വില

എണ്ണ കമ്പനികൾ അന്താരാഷ്​ട്ര വിപണിയിലെ ക്രുഡോയിൽ വിലക്ക്​ അനുസരിച്ച്​ എൽ.പി.ജി വില മാറ്റുന്നത്​ എല്ലാ മാസവും ഒന്നാം തീയതിയിലാണ്​. അതുകൊണ്ട്​ നവംബർ ഒന്ന്​ മുതൽ എൽ.പി.ജി വിലയിലും മാറ്റം വന്നേക്കാം.

ഇ​ൻഡേൻ ഗ്യാസ്​ ബുക്കിങ്​ നമ്പർ

എൽ.പി.ജി സിലിണ്ടർ ബുക്ക്​ ചെയ്യാനായി ഇ​ൻഡേൻ കമ്പനി ഉപയോക്​താക്കൾ ഉപയോഗിച്ചിരുന്ന നമ്പറുകൾക്ക്​ ഇനി പ്രാബല്യമുണ്ടാവില്ല. ഇനി ഗ്യാസ്​ ബുക്ക്​ ചെയ്യുന്നതിനായിഇ​ൻഡേൻ ഉപയോക്​താകൾക്ക്​ ഒരൊറ്റ നമ്പർ മാത്രമായിരിക്കും ഉണ്ടാവുക. 7718955555 എന്ന നമ്പറിൽ കോളുകളിലൂടേയും എസ്​.എം.എസിലൂടേയും ഇ​ൻഡേൻ ഗ്യാസ്​ ബുക്ക്​ ചെയ്യാം

ട്രെയിൻ ടൈം ടേബിൾ

ട്രെയിനുകളുടെ ടൈം ടേബിളിൽ ഇന്ത്യൻ റെയിൽവേ മാറ്റം വരുത്തിയിരുന്നു. ഒക്​ടോബർ 31 മുതൽ ഇത്​ നിലവിൽ വരുമെന്നാണ്​ അറിയിച്ചിരുന്നതെങ്കിലും പിന്നീട്​ അത്​ നവംബർ ഒന്നിലേക്ക്​ മാറ്റി. ഡൽഹി-ഛണ്ഡിഗഢ്​ തേജസ്​ എക്​സ്​പ്രസ്​ നവംബർ ഒന്ന്​ മുതൽ സർവീസ്​ പുനഃരഭാരംഭിക്കുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്​.

റെയിൽവേ ടൈം ടേബിളിലെ മാറ്റം അറിയാം


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LPGRailway Time Table
Next Story