ചന്ദ്രബാബു നായിഡുവിന്റെ ആസ്തി 931 കോടി, മമത ബാനർജി 15 ലക്ഷം; കേരള മുഖ്യമന്ത്രിയുടെ ആസ്തി അറിയാം...
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ മുഖ്യമന്ത്രിമാരുടെ ആസ്തി വിവരങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ട് ഡെമോക്രാറ്റിക് റിഫോംസ് അസോസിയേഷൻ പുറത്തുവിട്ടു. 931.83 കോടി രൂപയുടെ ആസ്തിയുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍എൻ. ചന്ദ്രബാബു നായിഡുവാണ് പട്ടികയിൽ ഒന്നാമത്. 15.38 ലക്ഷം രൂപയുടെ ആസ്തിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് പട്ടികയിൽ അവസാനത്തെയാൾ. ഏറ്റവും കുറവ് ആസ്തിയുള്ളവരിൽ മൂന്നാമതാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ. 1.18 കോടിയാണ് മുഖ്യമന്ത്രിയുടെ ആസ്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
2023-24ൽ ഇന്ത്യയുടെ ശരാശരി പ്രതിശീർഷ വാർഷിക വരുമാനം 1,85,854 രൂപയാണ്. മുഖ്യമന്ത്രിമാരുടെ ശരാശരി വരുമാനം 13,64, 310 രൂപ. ശരാശരി പ്രതിശീർഷ വാർഷിക വരുമാനത്തേക്കാൾ ഏഴിരട്ടിയിലേറെ വരുമാനമാണ് മുഖ്യമന്ത്രിമാർക്കുള്ളത്. മുഖ്യമന്ത്രിമാരിൽ രണ്ടുപേരാണ് ശതകോടീശ്വരന്മാരുള്ളത്. ശരാശരി ആസ്തി 52.59 കോടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും കൂടുതൽ ആസ്തിയുള്ള മുഖ്യമന്ത്രിമാർ
- എൻ. ചന്ദ്രബാബു നായിഡു (ആന്ധ്രപ്രദേശ്) -931.83 കോടി
- പേമ ഖണ്ഡു (അരുണാചൽ പ്രദേശ്) -332.56 കോടി
- സിദ്ധരാമയ്യ (കർണാടക) -51.93 കോടി
- നെഫ്യു റിയോ (നാഗലാൻഡ്) -46.95 കോടി
- മോഹൻ യാദവ് (മധ്യപ്രദേശ്) -42.04 കോടി
കുറവ് ആസ്തിയുള്ള മുഖ്യമന്ത്രിമാർ
- മമതാ ബാനർജി (പശ്ചിമ ബംഗാൾ) -15.38 ലക്ഷം
- ഒമർ അബ്ദുല്ല (ജമ്മു കശ്മീർ) -55.24 ലക്ഷം
- പിണറായി വിജയൻ (കേരളം) -1.18 കോടി
- ആതിഷി (ഡൽഹി) -1.41 കോടി
- ഭജൻ ലാൽ ശർമ (രാജസ്ഥാൻ) -1.46 കോടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

