ഗസ്സക്ക് ഐക്യദാർഢ്യവുമായി ഫ്രണ്ട്സ് ഓഫ് ഫലസ്തീൻ
text_fieldsഇസ്രായേൽ വംശഹത്യക്കെതിരെ ഡൽഹിയിൽ നടന്ന ഗസ്സ ഐക്യദാർഢ്യം
ന്യൂഡൽഹി: ഇസ്രായേൽ വംശഹത്യക്കെതിരെ ഡൽഹിയിൽ ഗസ്സ ഐക്യദാർഢ്യവുമായി ഫ്രണ്ട്സ് ഓഫ് ഫലസ്തീൻ കൂട്ടായ്മ. വിവിധ സംഘടനാ പ്രവർത്തകരും വിദ്യാർഥികളും ആക്ടിവിസ്റ്റുകളടക്കം നിരവധി പേരാണ് ചൊവ്വാഴ്ച ഡൽഹി ജന്തർമന്തറിൽ നടന്ന ഗസ്സക്ക് ഐക്യദാർഢ്യവുമായി ഒത്തുകൂടിയത്.
ഫലസ്തീനുമായി ഇന്ത്യക്ക് വർഷങ്ങളായുള്ള ബന്ധമാണുള്ളതെന്നും കേന്ദ്ര സർക്കാർ ഫലസ്തീനൊപ്പം നിൽക്കുകയും ഇസ്രായേലിനെ തള്ളിക്കളയുകയും ചെയ്യാൻ തയാറാകണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു.
എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് അബ്ദുൽ ഹഫീസ്, ആകിടിവിസ്റ്റുകളായ നന്ദിത നരൈയിൻ, നദീം ഖാൻ, ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് ശൂറാംഗം സലിംഖാൻ, എസ്.ക്യൂ.ആർ ഇല്യാസ്, നിതീഷ് (ജെ.എൻ.യു),സൗരഭ് (ഐസ), അഫീഫ് (ജി.ഐ.ഒ), ആകാഷ് (സി.പി.ഐ എം-എൽ), അൽഫൗസ് (ഫ്രറ്റേണിറ്റി മൂവ്മെന്റ്), അവിചൽ (ബാപ്സ) എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

