Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്; നാല് പേരെ കാണാതായി

text_fields
bookmark_border
മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്; നാല് പേരെ കാണാതായി
cancel

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം ഉണ്ടായതായി റിപ്പോർട്ട്. ബിഷ്ണാപൂർ ജില്ലയിലാണ് സംഘർഷം. ഇവിടെ വെടിവെപ്പുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ബിഷ്ണാപൂർ ജില്ലയിലെ കുംബിക്കും തൗബാൽ ജില്ലയിൽ വാങ്ഗുവിനും ഇടയിലാണ് വെടിവെപ്പുണ്ടായ സ്ഥലം. പ്രദേശത്ത് നിന്ന് നാല് പേരെ കാണാതായിട്ടുണ്ട്.

ഇഞ്ചി വിളവെടുപ്പിനായി പോയ നാല് പേരെയാണ് കഴിഞ്ഞ ദിവസം കാണാതായത്. വെടിവെപ്പുണ്ടായ സ്ഥലത്തിന് സമീപം തന്നെയാണ് ഇവരെയും കാണാതായത്. ആറ് റൗണ്ട് വെടിവെച്ചുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഒയിനാം റോമൻ മെയ്തേയി, അഹാനെന്തം ദാറ മെയ്തേയി, തൗഡാം ഇംബൂച്ച മെയ്തേയി, തൗഡാം ആനന്ദ് മെയ്തേയി എന്നിവരെയാണ് കാണാതായത്.

തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ കുംബി ​പൊലീസ് കേസെടുത്തിട്ടുണ്ട്. ജനുവരി ഒന്നാം തീയതി തൗബാലിലെ ലിലോങ് മേഖലയിലുണ്ടായ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. മേയ് ഒന്നിന് മണിപ്പൂരിൽ മെയ്തേയികളും കുക്കികളും തമ്മിൽ തുടങ്ങിയ സംഘർഷത്തിൽ ഇതുവരെ 180ഓളം ആളുകളാണ് കൊല്ലപ്പെട്ടത്. മെയ്തേയി സമുദായത്തിന്റെ സംവരണത്തിന് എതിരായ ട്രൈബൽ സോളിഡാരിറ്റി മാർച്ചിന് പിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷം ഉടലെടുത്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fresh firing in Manipur's Bishnupur, 4 men reported missing
Next Story