Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൽക്കരി കള്ളക്കടത്ത്​ ഇടപാട്​: അഭിഷേക്​ ബാനർജിക്ക്​ വീണ്ടും ഇ.ഡിയുടെ സമൻസ്​

text_fields
bookmark_border
abhishek banerjee
cancel

ന്യൂ​ഡ​ല്‍ഹി: ക​ള്ള​പ്പ​ണം, ക​ല്‍ക്ക​രി കുംഭകോണ കേ​സുകളുമായി ബ​ന്ധ​പ്പെ​ട്ട് തൃ​ണ​മൂ​ല്‍ കോ​ണ്‍ഗ്ര​സ് എം.​പി​ അ​ഭി​ഷേ​ക് ബാ​ന​ര്‍ജി​ക്ക്​ വീണ്ടും എൻഫോഴ​്​സ്​മെന്‍റ്​ ഡയറക്​ട്രേറ്റിന്‍റെ സമൻസ്​.

പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍ജി​യു​ടെ അ​ന​ന്തി​ര​വ​നും ഡയമണ്ട്​ ഹാർബർ എം.പിയുമായ അഭിഷേകിനെ തിങ്കളാഴ്ച ഡൽഹിയിൽ വെച്ച് ഇ.ഡി​ ഒമ്പത്​ മണിക്കൂറിലേറെ സമയം ചോദ്യം ചെയ്​തിരുന്നു. സെപറ്റംബർ 21ന്​ ഇ.ഡിക്ക്​ മുന്നിൽ ചോദ്യം ചെയ്യലിന്​ ഹാജരാകണമെന്നാണ്​ അഭിഷേകിന്​ നിർദേശം നൽകിയതെന്ന്​ റിപ്പോർട്ടുകളുണ്ട്​.

ഏത് തരത്തിലുള്ള അന്വേഷണവും നേരിടാൻ തയാറാണെന്നും തൃണമൂൽ കോൺഗ്രസിനെ രാഷ്ട്രീയമായി നേരിടുന്നതിൽ പരാജയപ്പെട്ട ബി.ജെ.പി, രാഷ്ട്രീയ താൽപര്യങ്ങൾക്കായി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്നും ബാനർജി നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

കേസിൽ ബാനർജിയുടെ ഭാര്യ രുജിര ബാനര്‍ജിക്കും ഇ.ഡി നോട്ടീസ് അയച്ചിരുന്നു. എന്നാൽ ന്യൂഡൽഹിയിൽ ഹാജരാകാൻ അസൗകര്യമുണ്ടെന്നും കൊൽക്കത്തയിലെ വീട്ടിലെത്തി തന്നെ ചോദ്യംചെയ്യാമെന്നും രുജിര ഇ.ഡിയെ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപായി രുജിരയെ സി.ബി.ഐ. അവരുടെ വീട്ടിലെത്തി ചോദ്യംചെയ്തിരുന്നു.

സ​ര്‍ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ല്‍ക്ക​രി​പ്പാ​ട​ങ്ങ​ളി​ലെ മോ​ഷ​ണം സം​ബ​ന്ധി​ച്ച് 2020 ന​വം​ബ​റി​ൽ സി.​ബി.​ഐ സ​മ​ര്‍പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​‍െൻറ ചു​വ​ടു​പി​ടി​ച്ചാ​ണ് ഇ.​ഡി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ അ​ന്വേ​ഷി​ക്കു​ന്ന​ത്.

കേ​സി​ല്‍ ഫെ​ബ്രു​വ​രി 23ന് ​രു​ജി​ര ബാ​ന​ര്‍ജി​യെ​യും സ​ഹോ​ദ​രി​യെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും സി.​ബി.​ഐ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഈ​സ്‌​റ്റേ​ണ്‍ കോ​ള്‍ഫീ​ല്‍ഡ്‌​സ് ഇ​ന്ത്യ ലി​മി​റ്റ​ഡ് ക​ല്‍ക്ക​രി ക​ള്ള​ക്ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യ അ​ക്കൗ​ണ്ടു​ക​ളി​ലൊ​ന്നു​മാ​യി രു​ജി​ര​ക്ക്​ ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് സി.​ബി.​ഐ പ​റ​യു​ന്ന​ത്. രു​ജി​ര​യു​ടെ സ​ഹോ​ദ​രി മേ​ന​കാ ഗം​ഭീ​റി​നെ സി.​ബി.​ഐ ചോ​ദ്യം ചെ​യ്തി​രു​ന്നു.

മേ​ന​ക​യു​ടെ ല​ണ്ട​നി​ലെ​യും താ​യ്​​ല​ൻ​ഡി​ലെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടി​നെ​ക്കു​റി​ച്ചും സി.​ബി.​ഐ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ലാ​ല എ​ന്ന്​ വി​ളി​പ്പേ​രു​ള്ള അ​നു​പ്​ മാ​ജി​യാ​ണ്​ മു​ഖ്യ​പ്ര​തി. ഇ​തേ കേ​സി​ൽ ക​ഴി​ഞ്ഞ മേ​യി​ൽ ഇ.​ഡി കു​റ്റ​പ​ത്രം ന​ൽ​കി​യി​രു​ന്നു.എ​ന്നാ​ൽ, ആ​രോ​പ​ണ​ങ്ങ​ൾ അ​ഭി​ഷേ​ക് ബാ​ന​ര്‍ജി നേ​ര​ത്തെ നി​ഷേ​ധി​ച്ചി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fresh ED summons to abhishek banerjee for questioning in coal scam
Next Story