Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ രാത്രിയും...

ഡൽഹിയിൽ രാത്രിയും സംഘർഷം; കണ്ണീർവാതക പ്രയോഗം, ഇന്റർനെറ്റ് വിലക്ക്

text_fields
bookmark_border
ഡൽഹിയിൽ രാത്രിയും സംഘർഷം; കണ്ണീർവാതക പ്രയോഗം, ഇന്റർനെറ്റ് വിലക്ക്
cancel
camera_alt

ഡൽഹിയിൽ പ്രതിഷേധ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായപ്പോൾ

ന്യൂഡൽഹി: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്റെ രാ​ജി ആ​വ​ശ്യമുന്നയിച്ച് ഡൽഹിയിൽ സി.ജെ.പി തുടരുന്ന പ്രതിഷേധത്തിനിടെ രാത്രിയിലും സംഘർഷം. സൻസദ് മാർഗ് ഭാഗത്ത് പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.

സൻസദ് മാർഗിലേക്ക് നീങ്ങിയ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ സുരക്ഷാ സേന കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുകയായിരുന്നു. എന്നാൽ, പൊലീസിനു നേരെ കല്ലേറുണ്ടായതിനെ തുടർന്നാണ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. പ്രധാന റോഡിലൂടെ നീങ്ങിയ പ്രതിഷേധ പ്രവർത്തകരെ പിന്തുടർന്നാണ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചത്.

അ​തേസമയം, സംഘർഷത്തിൽ അഞ്ച് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി ഡൽഹി പൊലീസ് പറയുന്നു. രണ്ട് എ.സി.പിമാർ, ഇൻസ്പെക്ടർ, ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ എന്നിവർക്കാണ് പരിക്കേറ്റത്.

സൻസദ് മാർഗിലെ പാർക്ക് ഹോട്ടൽ പരിസരത്താണ് സംഘർഷമുണ്ടായത്. തുടർന്ന്, ടോൾസ്റ്റോയ് മാർഗ് ഭാഗത്തെ ജനപത് പ്രവേശന കവാടം മുതൽ എൻ.ഡി.എം.സി കൺവെൻഷൻ സെന്റർ വരെ കൂടുതൽ പൊലീസ്, അർധസൈനിക വിഭാഗങ്ങളെ വിന്യസിച്ചു. സൻസദ് മാർഗ് പ്രദേശത്ത് കനത്ത സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ജന്തർ മന്തർ പ്രതിഷേധ വേദിയിൽ സ്ഥിതി സാധാരണ നിലയിൽ തുടർന്നു. ജന്തർ മന്തറിന് ചുറ്റും ഇന്റർനെറ്റ് സേവനം തടഞ്ഞിട്ടുണ്ട്. കേന്ദ്ര ഡൽഹിയിലെ ചില പ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. ടെലികോം സേവനദാതാക്കൾക്ക് നൽകിയ സർക്കാർ നിർദേശത്തെ തുടർന്നാണ് നടപടി.

ജന്തർ മന്തറിന് ചുറ്റുമുള്ള 1.5 കിലോമീറ്റർ പരിധിയിൽ ബുധനാഴ്ച വൈകീട്ട് ആറു മുതൽ വ്യാഴാഴ്ച രാവിലെ ആറു വരെ മൊബൈൽ ഇന്റർനെറ്റ് സേവനം നിർത്തിവെക്കാനാണ് നിർദേശം നൽകിയത്.

ജ​ന്ത​ർ മ​ന്ത​റി​ൽ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​നു​നേ​രെ തി​ങ്ക​ളാ​ഴ്ച പൊ​ലീ​സ് ന​ട​ത്തി​യ അ​തി​ക്ര​മ​ത്തി​ൽ 100ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ താ​ൽ​ക്കാ​ലി​ക ടെ​ന്റു​ക​ൾ പൊ​ലീ​സ് പൊ​ളി​ച്ചു​മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tear GasSansad MargInternet shutdownDelhi PoliceCJP Protest
News Summary - Fresh Clash Near Sansad Marg During CJP Protest
Next Story