തമിഴ്നാട്ടിൽ ഫ്രഞ്ച് പൗരനെ കൊന്നു; യുവാവ് അറസ്റ്റിൽ
text_fieldsതഞ്ചാവൂർ: ഇന്ത്യ സന്ദർശിക്കാനെത്തിയ ഫ്രഞ്ച് പൗരനെ തമിഴ്നാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 50കാരനായ എം. പിയർ ബൗഷ്യെ ആണ് കൊല്ലപ്പെട്ടത്.
ഇദ്ദേഹത്തിെൻറ പാതി കരിഞ്ഞ മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ തഞ്ചാവൂർ ജില്ലയിലെ ആവിക്കോെെട്ട ഗ്രാമത്തിലെ കനാലിൽനിന്ന് പൊലീസ് കണ്ടെടുത്തു.
സംഭവശേഷം പൊലീസിൽ കീഴടങ്ങിയ ഗ്രാമവാസിയായ തിരുമുരുകൻ (29) കുറ്റസമ്മതം നടത്തി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുവരും സ്വവർഗാനുരാഗികളാണെന്ന് പറയപ്പെടുന്നു. തിരുമുരുകെൻറ ക്ഷണമനുസരിച്ച് ആഗസ്റ്റ് അഞ്ചിന് ഗ്രാമത്തിലെത്തിയതാണ് പിയർ ബൗഷ്യെ.
ഇരുവരും മഹാബലിപുരം സന്ദർശിച്ച ശേഷം ഗ്രാമത്തിലെത്തി മദ്യപിക്കുകയും വഴക്കിടുകയും ചെയ്തതായി തിരുമുരുകൻ പൊലീസിനോട് പറഞ്ഞു. വഴക്കിനിടെയാണ് കൊല നടത്തിയതെന്ന് തിരുമുരുകൻ കൂട്ടിച്ചേർത്തു.
