Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലക്ഷദ്വീപിൽനിന്ന് ചരക്കുനീക്കം ബേപ്പൂരിലേക്ക് തന്നെ; മംഗളൂരുവിലേക്ക് മാറ്റില്ലെന്ന് മന്ത്രി
text_fieldsbookmark_border
ന്യൂഡൽഹി: ലക്ഷദ്വീപില്‍നിന്നുള്ള ചരക്കുനീക്കം ബേപ്പൂരില്‍നിന്ന് മംഗളൂരുവിലേക്ക് മാറ്റാന്‍ കേന്ദ്ര സര്‍ക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് തുറമുഖ മന്ത്രി സര്‍ബാനന്ദ സൊനൊവാള്‍ ലോക്സഭയിൽ എം.കെ. രാഘവന്‍ എം.പിയെ അറിയിച്ചു.
ബേപ്പൂര്‍ പോര്‍ട്ടിലെ ക്യാപിറ്റല്‍ ഡ്രഡ്ജിങ്, കോസ്റ്റല്‍ ബെര്‍ത്ത് വികസനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വികസന പ്രവൃത്തികള്‍ക്കായുള്ള പദ്ധതി നിർദേശം പരിഗണനയിലുണ്ടെന്നും തുറമുഖ മന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലുള്ള മൈനർ തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സാഗര്‍മാലയില്‍നിന്ന് സാമ്പത്തിക സഹായങ്ങള്‍ നല്‍കാറുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

