Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാറിന്​ സൗജന്യ...

ബിഹാറിന്​ സൗജന്യ കോവിഡ്​ വാക്​സിൻ: വിവാദം; ​പാർട്ടി ഖജനാവിൽ നിന്നാണോയെന്ന്​ വിമർശനം

text_fields
bookmark_border
ബിഹാറിന്​ സൗജന്യ കോവിഡ്​ വാക്​സിൻ: വിവാദം; ​പാർട്ടി ഖജനാവിൽ നിന്നാണോയെന്ന്​ വിമർശനം
cancel

ന്യൂഡൽഹി: ബി.ജെ.പി അധികാരത്തിലെത്തിയാൽ ബിഹാറിലെ ജനങ്ങൾക്കെല്ലാം സൗജന്യമായി കോവിഡ്​ വാക്​സിൻ നൽകുമെന്ന ബി.ജെ.പിയുടെ പ്രകടനപ്രതികയിലെ വാഗ്​ദാന​ത്തിനെതിരെ രൂക്ഷ വിമർശനവുമായി നേതാക്കൾ. ബി.ജെ.പി ഭരണമില്ലാത്ത സംസ്ഥാനങ്ങളുടെ അവസ്ഥ എന്താകുമെന്ന്​ ആം ആദ്​മി പാർട്ടി ട്വിറ്ററിലൂടെ ആരാഞ്ഞു. ബി.ജെ.പിക്കെതിരെ വോട്ട്​ ചെയ്​ത ഇന്ത്യക്കാർക്ക്​ സൗജന്യമായി കോവിഡ്​ വാക്​സിൽ ലഭിക്കില്ലേ എന്നും എ.എ.പി ട്വീറ്റ്​ ചെയ്​തു.

കോവിഡ് -19 വാക്സിൻ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നതിന് ലഭ്യമായാൽ, ബിഹാറിലെ ഓരോ വ്യക്തിക്കും സൗജന്യ വാക്സിനേഷൻ ലഭിക്കുമെന്ന്​ പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട്​ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. ഇന്ത്യയിൽ ഉൾപ്പെടെ വാക്​സിൻ പരീക്ഷണം അവസാനഘട്ടത്തിൽ എത്തിനിൽക്കെ കേന്ദ്രമന്ത്രിയുടെ ഇത്തരം പരാമർശത്തിനെതിരെയാണ്​ സോഷ്യൽ മീഡയയിൽ രോഷം പുകയുന്നത്​.

വാക്​സിനിലക്​ഷനിസം എന്ന ഹാഷ്​ടാഗ്​ ട്വിറ്ററിൽ വൈറലാവുകയാണ്​. ജീവൻ രക്ഷിക്കാനുള്ള ഉപാധിയെന്ന രീതിയിൽ പരിഗണിക്കാതെ കോവിഡ്​ വാക്​സിനെ തെരഞ്ഞെടുപ്പ്​ ആയുധമാക്കുന്ന ഏക പാർട്ടിയാണ്​ ബി.ജെ.പിയെന്ന്​ കോൺഗ്രസ്​ നേതാവ്​ ജയ്​വീർ ഷേർഗിൽ ട്വീറ്റ്​ ചെയ്​തു.

വാക്സിനുകൾക്ക്​ പണം നൽകുന്നത്​ ബി.ജെ.പി പാർട്ടി ഖജനാവിൽ നിന്നാണോ? ഇത് സർക്കാർ ഖജനാവിൽ നിന്നാണെങ്കിൽ, രാജ്യത്തിൻെറ മറ്റ് ഭാഗങ്ങൾ പണം നൽകേണ്ടിവരുമ്പോൾ ബിഹാറിന് മാത്രം എങ്ങനെ സൗജന്യ വാക്സിൻ നൽകും? കോവിഡിനെ ലജ്ജാകരമായ രീതിയിൽ ചൂഷണം ചെയ്യുന്ന ഈ ജനാധിപത്യ സിദ്ധാന്തം അങ്ങേയറ്റം തെറ്റാണെന്നും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്​ദുല്ല ട്വീറ്റ്​ ചെയ്​തു.

വിമർശനങ്ങൾ രൂക്ഷമായതോടെ മറുപടിയുമായി ബി.ജെ.പിയുടെ ഐ.ടി സെൽ അംഗം അമിത് മാൽവിയ രംഗത്തെത്തി. ബി.ജെ.പിയുടെ പ്രകടനപത്രികയിൽ കോവിഡ്​ വാക്​സിൻ സൗജന്യമായി നൽകുമെന്ന വാഗ്ദാനമുണ്ട്​. എല്ലാ പദ്ധതികളെയും പോലെ കേന്ദ്രം മിതമായ നിരക്കിൽ സംസ്ഥാനങ്ങൾക്ക് വാക്സിനുകൾ നൽകും. അത്​ സൗജന്യമായി നൽകണോ വേണ്ടയോ എന്നത്​ സംസ്ഥാന സർക്കാരുകൾ തീരുമാനിക്കാവുന്നതാണ്​. സംസ്ഥാനത്തെ ആരോഗ്യത്തിന്​ പ്രാധാന്യമെന്ന്​ കരുതുന്നതിനാൽ ബിഹാർ ബി.ജെ.പി അത്​ സൗജന്യമായി നൽകുമെന്ന്​ പ്രഖ്യാപിക്കുകയായിരുന്നു- അമിത്​ വിശദീകരിച്ചു.

എന്നാൽ വാക്​സിൻ വിതരണത്തെ കുറിച്ചോ വിലയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കോ കേന്ദ്ര സർക്കാർ ഇതുവരെ ഉത്തരം നൽകിയിട്ടില്ല. വാക്‌സിനുകൾ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള തയാറെടുപ്പുകൾ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നിരവധി യോഗങ്ങൾ നടന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP ManifestoCovid VaccineBihar PollFree Vaccine
Next Story