കെ.എസ്.ആർ.ടി.സിയിൽ ലക്ഷം നിർമാണ തൊഴിലാളികൾക്ക് സൗജന്യ യാത്രാ പാസ്
text_fieldsമംഗളൂരു: വിവിധ നിർമാണ മേഖലകളിൽ ജോലിയെടുക്കുന്ന തൊഴിലാളികളിൽ ലക്ഷം പേർക്ക് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി) ബസുകളിൽ സൗജന്യ യാത്ര പാസുകൾ നൽകുന്ന നടപടി ആരംഭിച്ചതായി ചെയർമാൻ എം. ചന്ദ്രപ്പ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 45 കിലോമീറ്റർ ദൂരമാണ് സൗജന്യ യാത്രാ പരിധി. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 37 ലക്ഷം തൊഴിലാളികളിൽ ശേഷിക്കുന്നവർക്കും പടിപടിയായി സൗജന്യ യാത്ര പാസ് ലഭ്യമാക്കും. പരീക്ഷണാടിസ്ഥാനത്തിൽ മൂന്ന് മാസത്തേക്ക് അനുവദിക്കുന്ന പാസുകളുടെ കാലാവധി ദീർഘിപ്പിച്ചു നൽകും.
കോവിഡ് കാലം പ്രതിസന്ധിയിലായ തൊഴിലാളികൾ ജോലികളിൽ ഏർപ്പെട്ടുതുടങ്ങിയ വേളയിൽ ആശ്വാസമായാണ് യാത്ര സൗജന്യമാക്കുന്നത്. കെ.എസ്.ആർ.ടി.സിക്ക് തുക തൊഴിൽ വകുപ്പ് തൊഴിലാളി ക്ഷേമ ബോർഡിൽ നിന്ന് നൽകും. മാസം തൊഴിലാളിക്ക് 1400 രൂപ നിരക്കിലാണ് തുക ലഭ്യമാക്കുക.
മംഗളൂരു, കുന്താപുരം, ഉടുപ്പി ഡിപ്പോകൾ ഉൾപ്പെട്ട മംഗളൂരു ഡിവിഷനിൽ 672 പാസിനുള്ള അപേക്ഷകളാണ് ലഭിച്ചത്. 296 പാസുകൾ അച്ചടിച്ചു. 376 എണ്ണം പുരോഗതിയിലാണ്. പുത്തൂർ, മടിക്കേരി, സുള്ള്യ, ബി.സി റോഡ്, ധർമസ്ഥല ഉൾപ്പെട്ട പുത്തൂർ ഡിവിഷനിൽ 1268 അപേക്ഷകളാണ് ലഭിച്ചത്. 366 പാസുകൾ വിതരണ സജ്ജമായി. 902 എണ്ണത്തിന്റെ അച്ചടി പുരോഗതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

