Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി മെട്രോയിൽ...

ഡൽഹി മെട്രോയിൽ വനിതകൾക്ക്​ സൗജന്യയാത്ര; വിയോജിച്ച്​ സുപ്രീംകോടതി

text_fields
bookmark_border
Delhi-metro
cancel

ന്യൂഡൽഹി: വനിതകൾക്ക്​ ഡൽഹി മെട്രോയിൽ സൗജന്യയാത്ര അനുവദിക്കാനുള്ള ആം ആദ്​മി പാർട്ടി സർക്കാറി​​െൻറ നീക്കത്ത ിൽ രൂക്ഷ വിമർശനവുമായി സുപ്രീം​േ​കാടതി. സൗജന്യയാത്ര അനുവദിക്കുന്നത്​ ഡൽഹി മെട്രോയെ നഷ്​ടത്തിലാക്കും. കോടതി ക്ക്​ അധികാരമില്ലെന്ന്​ കരുതരുതെന്നും സർക്കാർ സൗജന്യയാത്ര അനുവദിക്കുകയാണെങ്കിൽ തടയുമെന്നും ജസ്​റ്റിസ്​ അരുൺ മിശ്ര വാക്കാൽ പരാമർശിച്ചു.

ജനങ്ങളോട്​ മുഖസ്​തുതി പറയിപ്പിക്കേണ്ടത്​ പൊതുപണം ഉപയോഗിച്ചിട്ടാവരുതെന്നും കോടതി വ്യക്തമാക്കി. ഡൽഹിയിൽ പൊതുഗതാഗതം സ്​ത്രീകൾക്ക്​ സൗജന്യമാക്കുമെന്ന്​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ ജൂണിലാണ്​ പ്രഖ്യാപിച്ചത്​.

എന്നാൽ, ഡൽഹി സർക്കാർ നീക്കത്തിനെതിരെ കേന്ദ്രവും ബി.ജെ.പി ഘടകവും നേരത്തേ രംഗത്തുവന്നിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്തതോടെ കെജ്​രിവാൾ തട്ടിപ്പുമായി ഇറങ്ങിയിരിക്കുകയാണെന്നാണ്​ ബി.ജെ.പി ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapdelhi metromalayalam newsindia newssupreme court
News Summary - Free ride for women will cripple Metro, SC tells Delhi govt -india news
Next Story