Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശരീരഭാരം കുറച്ചതെങ്ങനെ ?; ആരോഗ്യരഹസ്യം വെളിപ്പെടുത്തി അമിത് ഷാ

text_fields
bookmark_border
നിലവിൽ അലോപ്പതി മരുന്നുകൾ ഉപയോഗിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തമന്ത്രി
ശരീരഭാരം കുറച്ചതെങ്ങനെ ?; ആരോഗ്യരഹസ്യം വെളിപ്പെടുത്തി അമിത് ഷാ
cancel

ന്യൂഡൽഹി: ലോക കരൾ ദിനത്തിൽ ശരീരഭാരം കുറച്ചതിന്റെ കഥ പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ യുവാക്കൾ ആരോഗ്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണെങ്കിൽ അടുത്തൊരു 40 മുതൽ 50 വർഷത്തേക്ക് കൂടി ജീവിക്കാൻ കഴിയുമെന്നും അതുവഴി രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകാൻ സാധിക്കുമെന്നും അമിത് ഷാ പറഞ്ഞു.

ഡയറ്റിൽ മാറ്റം വരുത്തിയും ഉറക്കം കൂട്ടിയും ദിവസവും വ്യായാമം ചെയ്തുമാണ് താൻ ഭാരം കുറച്ചതെന്ന് അമിത് ഷാ പറഞ്ഞു. ആവശ്യത്തിനുള്ള ഉറക്കം, വെള്ളം, ഭക്ഷണക്രമം, വ്യായാമം എന്നിവയാണ് നിങ്ങൾക്ക് മുന്നിൽ ഇങ്ങനെ നിൽക്കാൻ എന്നെ സഹായിച്ചത്. ഇപ്പോൾ താൻ ഒരു തരത്തിലുമുള്ള അലോപ്പതി മരുന്നുകളോ ഇൻസുലിനോ ഉപയോഗിക്കുന്നില്ലെന്ന് അമിത് ഷാ പറഞ്ഞു. ഡൽഹിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ലിവർ ആൻഡ് ബൈലറി സയൻസ് സംഘടിപ്പിച്ച പരിപാടിയിൽ പ​ങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

2020ൽ ഭാരം കുറക്കുന്നതിന് വേണ്ടിയുള്ള തന്റെ യാത്ര തുടങ്ങിയതെന്ന് അമിത് ഷാ പറഞ്ഞു. എല്ലാവരോടും രണ്ട് മണിക്കൂർ വ്യായാമത്തിൽ ഏർപ്പെടാനും ആറ് മണിക്കൂർ ഉറങ്ങാനും അഭ്യർഥിക്കുകയാണ്. ഇത് വളരെയധികം ഗുണകരമാവും. ഇത് എന്റെ സ്വന്തം അനുഭവമാണെന്നും അമിത് ഷാ പറഞ്ഞു.

ഡൽഹി ലഫ്റ്റനന്റ് ഗവർണർ വിനയ് സക്സേന അടക്കമുള്ള പ്രമുഖർ പരിപാടിയിൽ പ​ങ്കെടുത്തിരുന്നു. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയും പരിപാടിയിൽ സംബന്ധിച്ചിരുന്നു. നേരത്തെ കരൾ ദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സന്ദേശം നൽകിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Free from medicines: Amit Shah reveals weight-loss journey on World Liver Day
Next Story