40 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യകിറ്റുകൾ: മേരി റസോയി പദ്ധതി പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി
text_fieldsഭഗവന്ത് മാൻ
ചണ്ഡീഗഡ്: ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 40 ലക്ഷം കുടുംബങ്ങൾക്ക് ത്രൈമാസ ഭക്ഷ്യകിറ്റുകൾ നൽകുന്നതിനുള്ള 'മേരി റസോയി' പദ്ധതി പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള 40 ലക്ഷം കുടുംബങ്ങൾക്കാണ് സർക്കാർ അവശ്യ ഭക്ഷ്യകിറ്റുകൾ നൽകുന്നത്.
മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഭഗവന്ത് മാൻ ഇക്കാര്യം അറിയിച്ചത്. ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് മതിയായ പോഷകാഹാരം ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഗുണഭോക്താക്കൾക്ക് സംസ്ഥാന സർക്കാർ ഇതിനകം സബ്സിഡി നിരക്കിൽ ഗോതമ്പ് നൽകുന്നുണ്ട്. സംസ്ഥാനത്തെ ഓരോ വ്യക്തിയെയും ആരോഗ്യത്തോടെ നിലനിർത്തുക സർക്കാരിന്റെ പ്രതിബദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

