Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൗജന്യ കോവിഡ്​...

സൗജന്യ കോവിഡ്​ വാക്​സിൻ; 19 ലക്ഷം തൊഴിലുകൾ; ബിഹാറിൽ ബി.ജെ.പിയുടെ പ്രകടനപത്രിക

text_fields
bookmark_border
സൗജന്യ കോവിഡ്​ വാക്​സിൻ; 19 ലക്ഷം തൊഴിലുകൾ; ബിഹാറിൽ ബി.ജെ.പിയുടെ പ്രകടനപത്രിക
cancel

പാട്​ന: ബിഹാർ നിയമസഭാതെരഞ്ഞെടുപ്പിന്​ മുന്നോടിയായി ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ്​ പത്രിക പുറത്തിറക്കിയത്​. മുതിർന്ന നേതാക്കളായ ഭൂപേന്ദ്ര യാദവ്​്, നിത്യാനന്ദ റായ്​, അശ്വനി ചൗബെ, പ്രമോദ്​ കുമാർ എന്നിവരും പാട്​നയിൽ നടന്ന ചടങ്ങിൽ സംബന്ധിച്ചു.

എല്ലാവർക്കും സൗജന്യമായി കോവിഡ്​ വാക്​സിൻ നൽകുമെന്നും അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 19 ലക്ഷം യുവാക്കൾക്ക്​ തൊഴിൽ അവസരങ്ങൾ ഒരുക്കുമെന്നും ബി.ജെ.പി വാഗ്​ദാനം ചെയ്യുന്നു. മോദി സർക്കാറി​െൻറ 'സ്വയംപര്യാപ്​ത' എന്നതിലൂന്നിയാണ്​ ബി.ജെ.പി പ്രകടനപത്രികയും പുറത്തിറക്കിയിരിക്കുന്നത്​.

മൂന്നു ലക്ഷം പുതിയ അധ്യാപകരെ നിയമിക്കും. ആരോഗ്യ മേഖലയിൽ ഒരു ലക്ഷം പേർക്ക്​ തൊഴിൽ നൽകും. പാവപ്പെട്ടവർക്കായി 2020 ഓടെ 30 ലക്ഷം വീടുകൾ നിർമിച്ചു നൽകുമെന്നും പ്രകടന പ്രതികയിൽ പറയുന്നു.

ദർഭംഗയിൽ എയിംസ്​ സ്ഥാപിക്കും. ഗോതമ്പിനും അരിക്കുമല്ലാതെ മറ്റ്​ ധാന്യങ്ങൾക്കും താങ്ങുവില പ്രഖ്യാപിക്കും. പാലുൽപന്നങ്ങൾക്കായി നിർമാണ യൂനിറ്റുകൾ തുടങ്ങുമെന്നും ബി.ജെ.പി പറയുന്നു.

ഇന്ത്യയിൽ കോവിഡ്​ വാക്​സിൻ പരീക്ഷണം അവസാനഘട്ടത്തിലാണെന്നും വൻതോതിൽ ഉൽപാദനം തുടങ്ങിയാൽ എല്ലാവർക്കും സൗജന്യമായി വാക്​സിൻ നൽകുന്നതിനാണ്​ പ്രഥമ പരിഗണന നൽകുകയെന്നും പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട്​ കേന്ദ്രമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bihar electionelection manifestocoronavirus vaccineBJP
Next Story