Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
cbi
cancel
Homechevron_rightNewschevron_rightIndiachevron_right'കൂട്ടിലടച്ച കിളിയെ...

'കൂട്ടിലടച്ച കിളിയെ മോചിപ്പിക്കൂ'- സി.ബി.ഐയെ സ്വതന്ത്ര ഏജൻസിയാക്ക​ണമെന്ന്​ മദ്രാസ്​ ഹൈക്കോടതി

text_fields
bookmark_border

ചെന്നൈ: പാർലമെന്‍റിനു മുമ്പിൽ മാത്രം റിപ്പോർട്ട്​ ചെയ്യുന്ന സ്വതന്ത്ര ഏജൻസിയായി സെൻട്രൽ ബ്യൂറോ ഓഫ്​ ഇൻവെസ്​റ്റിഗേഷനെ (സി.ബി.ഐ) മാറ്റണമെന്ന്​ മദ്രാസ്​ ഹൈക്കോടതി. ബി.ജെ.പി ഭരിക്കുന്ന കേ​ന്ദ്ര സർക്കാറിന്‍റെ കൈയിലെ പാവയായി മാറിയെന്ന്​ വ്യാപക വിമർശനം നിലനിൽക്കുന്നതിനിടെയാണ്​​ കടുത്ത ഭാഷയിൽ വിമർശനവുമായി കോടതി എത്തിയത്​. ''പാർലമെന്‍റിനു മുമ്പാകെ മാത്രം റിപ്പോർട്ട്​ ചെയ്യേണ്ട കംപ്​ട്രോളർ ആന്‍റ്​ ഓഡിറ്റർ ജനറലിന്​ സമാനമായി സി.ബി.ഐക്കും സ്വയംഭരണം നൽകണം''- കോടതി ആവശ്യപ്പെട്ടു. നിലവിലെ സംവിധാനത്തെ ഉടച്ചുവാർക്കാൻ അനിവാര്യമെന്നു കണ്ട്​ 12 ഇന നിർദേശങ്ങൾ മു​േമ്പാട്ടുവെച്ച കോടതി 'ഇൗ ഉത്തരവ്​ കൂട്ടിലടചച തത്തയെ (സി.ബി.ഐയെ) മോചിപ്പിക്കാനുള്ള ശ്രമമാണെന്നും' കൂട്ടിച്ചേർത്തു. 2013ൽ സുപ്രീം കോടതിയാണ്​ സി.ബി.ഐയെ കൂട്ടിലടച്ച ത​ത്തയെന്ന്​ വിശേഷിപ്പിച്ചിരുന്നത്​. അന്നുപക്ഷേ, ബി.ജെ.പി പ്രതിപക്ഷത്തായിരുന്നു. കോൺഗ്രസ്​ ഏജൻസിയെ ഭരിക്കുന്നുവെന്നായിരുന്നു വിമർശനം.

അടുത്തിടെയായി പ്രതിപക്ഷത്ത്​ മമത ബാനർജി ഉൾപെടെ നിരവധി നേതാക്ക​ൾക്കെതിരെയാണ്​ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്​.

1941ൽ സ്​ഥാപിച്ച ഏജൻസി നിലവിൽ പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴിലെ പഴ്​സണൽ വകുപ്പിനു മുമ്പാകെയാണ്​ റിപ്പോർട്ട്​ ചെയ്യേണ്ടത്​. പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ്​ ജസ്റ്റീസ്​, പ്രതിപക്ഷ നേതാവ്​ എന്നിവരടങ്ങിയ മൂന്നംഗ പാനലാണ്​ തെരഞ്ഞെടുക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madras High CourtCaged ParrotCBI
News Summary - "Free Caged Parrot CBI": Madras High Court's Big New Order
Next Story