ജൂൺ ഒന്നു മുതൽ ബംഗാളിൽ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിൽ സർക്കാർ ബസുകളിൽ ജൂൺ 1 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര. സ്ത്രീ ശാക്തീകരണവും പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ പേർക്ക് ലഭ്യമാക്കലും ലക്ഷ്യമിട്ടുകൊണ്ടാണ് സൗജന്യ പദ്ധതി നടപ്പാക്കുന്നതെന്ന് സർക്കാർ അറിയിച്ചു. വിവിധ വിഭാഗങ്ങളിലുള്ള എല്ലാ ഹ്രസ്വദൂര, ദീർഘദൂര സർക്കാർ ബസുകളെയും ഉൾപ്പെടുത്തിക്കൊണ്ട് പശ്ചിമ ബംഗാളിലെ എല്ലാ സ്ത്രീകൾക്കും എല്ലാ സർക്കാർ ബസുകളിലും സൗജന്യ യാത്ര അനുവദിക്കും എന്നാണ് മെയ് 21-ന് ഗതാഗത വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നത്.
പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗുണഭോക്താക്കൾക്കായി സംസ്ഥാന സർക്കാർ ഒരു സ്മാർട്ട് കാർഡ് അവതരിപ്പിക്കും. സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യുന്നത് വരെ ഏതെങ്കിലും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെ തിരിച്ചറിയും എന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

