കർണാടകയിൽ വിദ്യാര്ഥികള്ക്ക് ഇനി സൗജന്യയാത്ര
text_fieldsബംഗളൂരു: കർണാടകയിലെ മുഴുവന് വിദ്യാര്ഥികള്ക്കും ഇനി മുതല് ബസ് യാത്ര സൗജന്യം. വിദ്യാർഥികൾക്ക് താമസസ്ഥലത്ത് നിന്ന് പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ബസ് ചാർജ് നൽകാതെ യാത്ര ചെയ്യാം. കോണ്ഗ്രസ് സര്ക്കാറിന്റെ ഗ്യാരണ്ടി പദ്ധതിയായ 'ശക്തി' പ്രകാരം വിദ്യാര്ഥിനികൾക്ക് സൗജന്യ യാത്ര നേരത്തെ അനുവദിച്ചിരുന്നു. ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തില് പുതിയ സര്ക്കാര് അധികാരത്തിലേറിയപ്പോള് സൗജന്യ ബസ് യാത്രപദ്ധതിയിലേക്ക് ആണ്കുട്ടികളെക്കൂടി ഉള്പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടര്ന്ന് കർണാടകയിലെ എല്ലാ സ്കൂൾ, കോളജ് വിദ്യാര്ഥികൾക്കും സൗജന്യ ബസ് യാത്ര സൗകര്യം വ്യാപിപ്പിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നു. ഗതാഗത വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

