Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ ചികിത്സക്ക്...

കോവിഡ്​ ചികിത്സക്ക് പ്രതിദിനം 10,000 രൂപ; ദമ്പതികളിൽ നിന്ന്​ വൻ തുക തട്ടിച്ച വ്യാജ ഡോക്​ടർ പിടിയിൽ​

text_fields
bookmark_border
fake doctor
cancel

അഹ്​മദാബാദ്​: വീട്ടിലെത്തി ചികിത്സ നടത്തി കോവിഡ്​ ബാധിതനിൽ നിന്ന്​ ദിവസേന 10,000 രൂപ തട്ടിച്ച വ്യാജ ഡോക്​ടറും കൂട്ടാളികളും പിടിയിലായി.

ചികിത്സ തുടങ്ങി 10 ദിവസം കഴിഞ്ഞിട്ടും ഭർത്താവായ വിശാലിന്‍റെ ആരോഗ്യനിലയിൽ പുരോഗതി കാണത്തതിനെ തുടർന്നാണ്​ മേഘ സിർസാതിന്​​ സംശയം തോന്നിയത്​. തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ ഡോക്​ടറും നഴ്​സും വ്യാജൻമാരാണെന്ന്​ തെളിഞ്ഞത്​. പിന്നാലെ ദമ്പതികൾ അമരൈവാദി പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

ഷാഹിബാഗിലെ പ്രിന്‍റിങ്​ പ്രസിലാണ്​ ദമ്പതികൾ ജോലി ചെയ്​തിരുന്നത്​. ഇതിനിടെ ഇരുവർക്കും ​രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടു. തങ്ങളുടെ അയൽപക്കത്തുള്ള ഒരു കുടുംബം കോവിഡ്​ ബാധിതരായപ്പോൾ ഒരു ഡോക്​ടറെ വീട്ടിലേക്ക്​ വിളിച്ച്​ ചികിത്സ തേടിയിരുന്നത്​ മേഘയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ശേഷം കുടുംബം കോവിഡ്​ ചികിത്സക്കായി നരേന്ദ്ര പാണ്ഡ്യയെന്ന കോവിഡ്​ ചികിത്സകന്‍റെ സഹായം തോടുകയായിരുന്നു.

റീന ബെൻ എന്ന നഴ്​സിന്‍റെ കൂടെ മേഘയുടെ വീട്ടിൽ ചികിത്സക്കെത്തിയ പാണ്ഡ്യ കുത്തിവെപ്പിനും മറ്റുമായി 10000 രൂപയാണ്​ ദിവസേന ഈടാക്കിയത്​. രണ്ട്​, മൂന്ന്​ ദിവസം കൂടു​േമ്പാൾ എത്തിയിരുന്ന പാണ്ഡ്യ ​െസാഹൈൽ എന്ന്​ പേരുള്ള ഒരാളെയും കൂടെ കൊണ്ടുവന്നു. വ്യാജ ചികിത്സ 15 ദിവസം പിന്നിട്ടപ്പോൾ വിശാലിന്‍റെ ആരോഗ്യനില വഷളായി. ആശുപത്രിയെയും വിദ്യാഭ്യാസ യോഗ്യതയെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക്​ പാണ്ഡ്യയിൽ നിന്ന്​ ലഭിച്ച പ്രതികരണം തൃപ്​തികരമല്ലാത്തതിനെ തുടർന്നള​ മേഘയും കുടുംബവും ഇയാളെ കു​റിച്ച്​ ​അന്വേഷിച്ചു.

വിശാലിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുടുംബം ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പാണ്ഡ്യ വ്യാജ ഡോക്​ടറാണെന്നും റീന വട്​വ പൊലീസ്​ സ്​റ്റേഷന്​ സമീപത്തെ ആശുപത്രിയിലെ ജീവനക്കാരിയാ​ണെന്നും പൊലീസ്​ അന്വേഷണത്തിൽ കണ്ടെത്തി. മറ്റൊരു പ്രതിയായ ​െസാ​ഹൈൽ ശൈഖും ഒരു ആശുപത്രിയിലും ജോലി ചെയ്യുന്നില്ല. മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ahmedabadfake doctorfrauds​Covid 19
News Summary - Fraud of Rs 1.5 Lakh from Covid-19 Patient Fake Doctor arrested in Ahmedabad
Next Story